എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അക്ഷരവൃക്ഷം/അതിഥി
അതിഥി
അതിഥി കഴിഞ്ഞ അവധിക്കാലത്ത് മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ഞാനും ചേച്ചിയും അടുത്തുള്ള തോടിനരികിൽ ഒരു കാഴ്ച കണ്ടു ഒരു തള്ള പൂച്ചയും രണ്ട് കുഞ്ഞി പൂച്ചകളും. ഓരോ ദിവസവും ഞങ്ങൾ കൗതുകത്തോടെ നോക്കുമ്പോൾ അവ ഒളിച്ചുകളിക്കുമായിരുന്നു പെട്ടെന്ന് ഒരു മഴക്കാലത്ത് തോട് നിറഞ്ഞൊഴുകിയപ്പോൾ ഒരു കുഞ്ഞ് ഒഴുകിപ്പോയി. കുറച്ചു നാൾ കഴിഞ്ഞപ്പോൾ തള്ളയും എങ്ങോ പോയി. ഒരു കുഞ്ഞ് ഒറ്റയ്ക്കായി അനാഥനായി വിശന്ന് കരഞ്ഞ് നടന്ന അവനോട് ഞങ്ങൾക്ക് സഹതാപം തോന്നി. അവന് ഞങ്ങൾ ഭക്ഷണം കൊടുത്തു. മീട്ടു എന്ന് പേര് വിളിച്ചു. ഇപ്പോൾ ഞങ്ങളുടെ അതിഥിയായി ഒപ്പം കൂടി. സഹജീവികളോട് സ്നേഹവും സഹാനുഭൂതിയും കാണിക്കേണ്ടത് നമ്മുടെ കടമയാണ്
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |