പ്രിയപ്പെട്ടവരെ,
ഞാൻ കൊറോണ വൈറസ് . പേരുകേട്ട വൈറസ് കുടുംബത്തിലെ ഒരംഗം.
നിങ്ങളെപ്പോലെ തന്നെ ഈ പ്രകൃതിയിലെഒരുപ്രജ.
ചൈനയിലെ ഒരു ഘോര വനത്തിൽ ഒരു കാട്ടുപന്നിയുടെ വൻകുടലിൽ
കുഞ്ഞു കൂട്ടി പരാതീനദകളുമായി കഴിയുകയായിരുന്നു ഞാൻ.
നിങ്ങൾക്കറിയാമല്ലോ? ഞങ്ങൾക്ക് പുറത്ത് ജീവിക്കാൻ കഴിയില്ലെന്ന് .
ഏതെങ്കിലും ജീവികളുടെ ആന്തരികഅവയവങ്ങളിലാണ്
ഞങ്ങൾ വാസസ്ഥലം കണ്ടെത്താറ്.
പുറത്ത് വന്നാൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഞങ്ങളുടെ കഥ കഴിയും
എലി, കൊതുക് ,കുറുനരി, പെരുച്ചാഴി തുടങ്ങിയ ജീവികളെയാണ് ആതിഥേയ ജീവികളായി തെരെഞ്ഞെടുക്കാറ്
അവരുടെ വയറ്റിലാവുമ്പോൾ ശല്യമില്ലാതെ സ്വസ്ഥമായി കഴിയാം.
പിന്നെ പാലുതരുന്ന കൈകളിൽ ഞങ്ങൾ കൊത്താറില്ല
അതായത് ആതിഥേയ ജീവികൾക്ക് രോഗം വരുത്താറില്ലെന്ന് അർത്ഥം.
എന്റെ പ്രകടമായ ലക്ഷണങ്ങളാണ്
ശ്വാസതടസ്സം ,തൊണ്ടയിൽ അസ്വസ്ഥത, വരണ്ട ചുമ ,കഠിനമായ പനി.
ഇതിൽ നിന്ന് രക്ഷനേടാൻ ഇനി ഞാൻ പറയുന്ന പോലെ ചെയ്യുക
▪️സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകഴുകുക
▪️സാമൂഹിക അകലം പാലിക്കുക
▪️മാസ്ക് ഉപയോഗിക്കുക
▪️ചുമക്കുമ്പോഴും തുമ്മമ്പോഴും വായ മറയ്ക്കുക
▪️ ഇടവേളകളിൽ വെള്ളം കുടിക്കുക