പച്ചയുടുപ്പിട്ട ചങ്ങാതി
പച്ചയുടുപ്പിട്ട ചങ്ങാതി
എവിടുന്നു നിനക്കീ പച്ചനിറം ?
ഹരിതക ചായത്തിൽ മുങ്ങിയതോ ?
ഹരിതക വേഷമണിഞ്ഞതോ നീ ?
ചെഞ്ചുണ്ടുള്ളൊരു ചങ്ങാതി
എവിടുന്നു നിനക്കീ ചെഞ്ചുണ്ട് ?
വെറ്റിലയൊന്നു മുറുക്കിയതോ ?
തക്കാളിയൊന്നു കടിച്ചതോ നീ ?
കരിമഷിക്കണ്ണുള്ള ചങ്ങാതി
എവിടുന്നു നിനക്കീ മാഷിക്കറുപ്പ് ?
കരിമഷിയെങ്ങനെടുത്തതോ നീ ?
കരിനിറവാനിൽ മുങ്ങിയതോ ?
മോതിരക്കഴുത്തുള്ള ചങ്ങാതി
ആരു നിനക്കീ മോതിരം നൽകീ ?
മാണിക്യ മോതിരമണിഞ്ഞതോ നീ ?
ചെമ്മാനത്തിൽ കുളിച്ചതോ നീ