എസ്.എൻ.എസ്.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/എന്റെ കൊറോണ ദിനങ്ങൾ
എന്റെ കൊറോണ ദിനങ്ങൾ
ചൈനയിലെ കൊറോണ വൈറസിനെ പറ്റി ഞാൻ ന്യൂസിൽ കണ്ടു .എന്റെ മേമ ജപ്പാനിൽ നിന്ന് വിളിക്കുമ്പോൾ മാസ്ക് വെച്ചത് കണ്ട് ഞാൻ അച്ഛനോട് ചോദിച്ചു ചൈനയും ജപ്പാനും അടുത്താണോ എന്ന് മാപ്പിൽ നോക്കി മനസിലാക്കി. സ്കൂൾ നേരത്തെ പൂട്ടിയപ്പോൾ സങ്കടമായി .കാരണം പഠനോത്സവത്തിനു വേണ്ടി പഠിച്ച ഡാൻസ് കളിയ്ക്കാൻ പറ്റിയില്ലലോ. ഞാൻ നന്നായി ദോശ ഉണ്ടാക്കാൻ പഠിച്ചു . ഹാൻഡ് വാഷ് കൊണ്ട് എപ്പോളും കൈ കഴുകും . ഞാനും എന്റെ രണ്ടു അനിയന്മാരും കുട്ടിപ്പുരയിൽ കളിക്കും, ഊഞ്ഞാലാടും, സൈക്കിൾ ചവിട്ടും ,ചെടി നനയ്ക്കും .
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |