എസ്.എൻ.എസ്.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/ഈ കൊറോണ അവധിക്കാലം

ഈ കൊറോണ അവധിക്കാലം
  പെട്ടെന്ന്  സ്കൂൾ  അവധി പ്രഖ്യാപിച്ചു. നാളെ  മുതൽ സ്കൂൾ അവധി ആണെന്ന്. ഞങ്ങൾ കൂട്ടുകാർ പരസ്പരം കണ്ണീരോടെ നോക്കി . ഒമ്പത് വർഷം പഠിച്ച വിദ്യാലയം,  ഒപ്പം നിന്ന കൂട്ടുകാർ ,പ്രിയപ്പെട്ട അധ്യാപകർ, ഞങ്ങൾ കളിച്ചും പഠിച്ചും  വളർന്ന  വിദ്യാലയം  ഇതെല്ലാം ഇന്നത്തേക്ക് മാത്രം . ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത വിദ്യാലയ ഓർമ്മകളുമായി എപ്പോഴെങ്കിലും വേനലവധിക്കാലത്ത്  ഒത്തുചേരാം എന്നുള്ള പ്രതീക്ഷയോടെ  ഞങ്ങൾ  അവിടെ നിന്നും  പടിയിറങ്ങി. ഒരു നീണ്ട  അവധിക്കാലം  ആകുമെന്ന്  ഞങ്ങൾ ഒരിക്കലും കരുതിയില്ല .ഇപ്പോഴാണ്  മനസ്സിലായത്  ഇതൊരു കൊറോണ അവധിക്കാലം ആണെന്ന് . 
              ഭൂമിയിലെ   മാലാഖമാർ എന്ന് വിളിക്കുന്ന നേഴ്സുമാർ ,ഡോക്ടർമാർ ആശുപത്രി  ശുചീകരണ  തൊഴിലാളികൾ ,ആംബുലൻസ് ഡ്രൈവർമാർ മറ്റ് ആരോഗ്യ പ്രവർത്തകർ ഇവരെല്ലാം കൊറോണ രോഗികൾക്ക് വേണ്ടിയും  രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാനും വളരെയധികം പരിശ്രമിക്കുന്നത് നാം മാധ്യമങ്ങളിലൂടെ അറിയുന്നു . കേസുകൾ റിപ്പോർട്ട്  ചെയ്യുമ്പോൾ കളക്ടർ ,പൊതുപ്രവർത്തകർ അതുമായി ബന്ധപ്പെട്ട മറ്റു ജോലിക്കാർ രോഗികളുടെ റൂട്ട്മാപ്പ് തയ്യാറാക്കുകയും  രോഗികളുമായി സമ്പർക്കത്തിൽ  ഏർപ്പെട്ടവരെ കണ്ടെത്തുകയും രോഗം  സ്ഥിരീകരിച്ച വരെ ഐസൊലേഷനിലേക്കും മറ്റുള്ളവരെ  നിരീക്ഷണത്തിനും വിധേയരാക്കുന്നു . സമൂഹ വ്യാപനം ഉണ്ടാകാതിരിക്കാൻ  ലോക്ക് ഡൗൺ  പ്രഖ്യാപിച്ചു. നിരീക്ഷണത്തിൽ ഉള്ളവർക്കും  മറ്റും ഭക്ഷണങ്ങൾ എത്തിച്ചുകൊടുക്കാൻ  കമ്മ്യൂണിറ്റി  കിച്ചണുകൾ  സംസ്ഥാനത്ത് ആരംഭിച്ചു.  ലോക്ക് ഡൗൺ  പ്രഖ്യാപിച്ച  ഈ സമയത്ത്  ജനങ്ങൾ പുറത്തിറങ്ങുന്നത് തടസ്സപ്പെടുത്തുന്നതിന് പോലീസുകാർ  രാപ്പകലില്ലാതെ ജോലി ചെയ്യുന്നു . 
                                          ഈ ലോക്ക് ഡൗൺ  കാലത്ത് ആരോഗ്യപ്രവർത്തകർ ,പൊലീസ് ,സർക്കാർ അങ്ങനെ നിരവധി പേർ  കൊറോണയെ നേരിടാൻ വേണ്ടി പരിശ്രമിക്കുന്നുണ്ട് . ഇത് നമുക്ക് വേണ്ടിയാണ് .ഇതെല്ലാം അറിഞ്ഞിട്ടും നാടുകാണാൻ ഇറങ്ങുന്നവർ വേറെ . നാം പുറത്തിറങ്ങാതെ കഴിയുന്നത് അതും 21 ദിവസം. ഇത് വളരെയധികം വിഷമകരമായാണ് നമുക്ക് അനുഭവപ്പെട്ടത് . പക്ഷേ നമുക്ക് നമ്മുടെ കുടുംബത്തോടൊപ്പം തിരക്കില്ലാത്ത ഒരു ലോകത്ത് ഒരുമിച്ചിരുന്ന് വിശേഷങ്ങൾ പങ്കിടാൻ ഒരുമിച്ചിരുന്നു ആഹാരം കഴിക്കാൻ , ഞങ്ങളുമായി വീട്ടിലുള്ളവർ കൂട്ടുകൂടി കളിക്കാൻ അങ്ങനെ നിസാരമാണെന്ന് തോന്നുന്ന എന്നാൽ വളരെയധികം സന്തോഷം തോന്നുന്ന നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത് . ഒന്നും ചെയ്യാൻ നേരമില്ല എന്നു പറയുന്നവർ ഈ കൊറോണ അവധിക്കാലം കഴിഞ്ഞാൽ എന്തു പറയും ……….
നിഘ എസ് രാജ്
7 എ എസ് എൻ എസ് യു പി എസ് പെരിഞ്ഞനം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം