മൃതസഞ്ജീവനി

മരണത്തിൻ മണിമഞ്ചലുമായ്
കൊറോണ എത്തിയതെവിടെനിന്നോ?
മാനവ ജീവിതം എത്ര ക്ഷണികം
പൊരുതിജയിക്കാനൊന്നിക്കാം
ഒന്നായ് നിന്ന് നന്നായ് നേടിയ
സ്വാതന്ത്ര്യത്തിൻ നാൾവഴികൾ
മനസ്സിൽ നിറയ്ക്കാം പ്രബുദ്ധരാകാം
ആട്ടിയകറ്റാം കോവിഡിനെ
അകന്നു
നിൽക്കാമനുസരിക്കാം
ശുചിത്വശീലം പാലിക്കാം
മെയ്യാലകലം കൈയ്യാലകലം
മനസ്സുമാത്രമകറ്റരുതേ..
മൂത്തവർ ചൊല്ലിയ മുതുനെല്ലിക്ക
ലോക്ക്ഡൗണാണെന്നറിയുക നാം
കൈപ്പായ് തോന്നി നിരസിക്കരുതേ
മൃതസഞ്ജീവനിയാമിതിനെ
 

പാർവതി പി. കെ.
8H എസ്.എൻ.എച്ച്.എസ്.എസ്
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത