എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/ഒ.ബി.സി പ്രീമെട്രിക്ക് സ്‌കോളർഷിപ്പ്

ഒ.ബി.സി പ്രീമെട്രിക്ക് സ്‌കോളർഷിപ്പ്

  • സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അപേക്ഷിയ്ക്കാം.
  • ഒരു കുടുംബത്തിലെ രണ്ടുപേർക്കു മാത്രമേ സ്‌കോളർഷിപ്പ് ലഭിക്കുകയുള്ളൂ.
  • രക്ഷാകർത്താവിന്റെ വാർഷിക കുടുംബ വരുമാനം രണ്ടര ലക്ഷം രൂപ കവിയാൻ പാടില്ല.
  • മുൻവർഷത്തെ വാർഷിക പരീക്ഷയിൽ 80% ൽ കുറയാത്ത മാർക്ക് നേടിയിരിക്കണം.
  • ഫണ്ടിന്റെ ലഭ്യതയ്ക്ക് അനുസരിച്ച്  കൂടിയ മാർക്ക്, കുറഞ്ഞ കുടുംബ വാർഷിക വരുമാനം എന്നിവയുടെ അടിസ്ഥാനത്തിൽ സ്കോളർഷിപ്പ് അനുവദിക്കുന്നു.
  • സ്കോളർഷിപ്പ് തുക ഗുണഭോക്താവിന്റെ ബാങ്ക് അക്കൌണ്ടിലേക്ക് നിക്ഷേപിക്കുന്നു.