എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/ എന്റെ അമ്മ
എന്റെ അമ്മ
എന്റെ അമ്മക്ക് ഒരുപാട് കഥകൾ അറിയാം. ഒരു കഥ പറഞ്ഞു തരാൻ പറഞ്ഞപ്പോൾ അമ്മ പറഞ്ഞു എന്റെ കുട്ടിക്കാലത്ത് ഞങ്ങൾ കുട്ടികൾ ഒത്തുചേർന്ന് അമ്പിളിമാമനെ നോക്കി ഇരിക്കും. നക്ഷത്രങ്ങൾ കണ്ണുചിമ്മി നമ്മളെ നോക്കും. അപ്പോൾ നമ്മൾ കൂട്ടുകാർ ഒരുപാട് കളികൾ കളിച്ചു രസിക്കുമായിരുന്നു. എന്നാൽ ഇന്ന് നിന്റെ കൂട്ടുകാർ ടിവി യും മൊബൈലും അല്ലെ. എന്റെ തെറ്റുകൾ തിരുത്തുമ്പോൾ ഞാൻ അമ്മയോട് ചോദിക്കാറുണ്ട് അമ്മ ഇതൊക്കെ പഠിച്ചിട്ടുണ്ടോ എന്ന്. അത് കേൾക്കുമ്പോൾ അമ്മയുടെ മുഖത്ത് സ്നേഹമായും കോപമായും മാറുന്ന ഒരു ചിരി വരും. അമ്മ ഒരു കഥാപുസ്‌തകം ആണ്. സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും കഥകൾ നിറഞ്ഞ പുസ്‌തകം.
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 27/ 12/ 2021 >> രചനാവിഭാഗം - ലേഖനം |