അമ്മ


അമ്മതൻ പൊൻമുഖം ദൈവമുഖമായി
എൻ മനസ്സിലിപ്പോഴും
അമ്മതൻ പുഞ്ചിരി പൽപ്പുഞ്ചിരിയായ്
ഉണ്ടെൻമനസ്സിലെപ്പോഴും
അമ്മതൻ കണ്ണുനീർ കണ്ണീർ തടാകമായി
എന്മനസ്സിലിപ്പോഴും
അമ്മയാണെന്നും ദൈവം നമുക്ക്
അമ്മയാണെന്നും കൂട്ടായ് നമുക്ക്
അമ്മതൻ ചൂടിൽ മയങ്ങുന്നു ഞാൻ
അമ്മതൻ മടിയിൽ കളിക്കുന്നു ഞാൻ
അമ്മയെൻ ദൈവമാണമ്മയെൻ ദൈവമാ
ണമ്മയെൻ ദൈവമാണെന്നുമെന്നും
 

ആവണികൃഷ്ണ എ വി
3ബി എസ്.എസ്.ജി.എച്ച്.എസ്.എസ്. പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത