എസ്.എസ്.എം.ഇ.എം.എച്ച്.എസ്. മുടപുരം/അക്ഷരവൃക്ഷം/ബുദ്ധിമാനായ മുയൽ
ബുദ്ധിമാനായ മുയൽ
ഒരു കാട്ടിൽ ഒരു മുയൽ വസിച്ചിരുന്നു. സ്വസ്ഥമായി ആ മുയൽ അവിടെ വസിച്ചിരുന്നു.അങ്ങിനെയിരിക്കെ ഒരു ദിവസം ഒരു ഭീകരനായ ചെന്നായ അതു വഴി നടന്നു പോവുകയായിരുന്നു. ഉടൻ ചെന്നായ ആ മുയലിനെ കണ്ടു.ചെന്നായ മുയലിനെ ഓടിക്കാൻ തുടങ്ങി. മുയൽ ജീവനും കൊണ്ടു പാഞ്ഞു. ഒടുവിൽ മുയൽ തൻ്റെ മാളത്തിൽ പോയി ഒളിച്ചു.ചെന്നായക്ക് ദേഷ്യം വന്നു. എപ്പോഴെങ്കിലും നീ മാളത്തിൽ നിന്നു പുറത്തു വരുമല്ലോ. അതു വരെ ഞാൻ ഇവിടെത്തന്നെ ഉണ്ടാകും.താൻ ആപത്തിൽ പെട്ടു എന്നറിഞ്ഞ മുയൽ അവിടെത്തന്നെ കഴിച്ചുകൂട്ടി.ദിവസങ്ങൾ കഴിയവേ മുയലിൻ്റെ ആഹാരമെല്ലാം തീർന്നു. വിശപ്പു കാരണം അവനു പുറത്തിറങ്ങേണ്ടി വന്നു.അതു വരെ അവിടെ പതുങ്ങിയിരുന്ന ചെന്നായ അവൻ്റെ നേർക്ക് പാഞ്ഞടുത്തു.മുയൽ ജീവനും കൊണ്ട് പാഞ്ഞു. എന്നാൽ തൻ്റെ ഇരയുടെ കാര്യത്തിൽ പൂർണ്ണ ലക്ഷ്യബോധമുള്ള ചെന്നായ തൻ്റെ കൂർത്ത നഖങ്ങളും പല്ലുമായി മുയലിനെ ലക്ഷ്യമാക്കി അതിവേഗം പാഞ്ഞു.മ ഒടുവിൽ ചെന്നായ മുയലിനുമേലിൽ ചാടി വീണു. മുയൽ തൻ്റെ സർവ്വശക്തിയുമെടുത്തു കുതിച്ചു ചാടി. ഇതു വരെ അവൻ ഓടാത്ത വേഗത്തിൽ ഓടി.ഒടുവിൽ അവൻ ഒരു മാളം കണ്ടു. വേഗം അതിലേക്ക് ഓടിക്കയറി. ഒടുവിൽ ക്ഷീണിതനായ ചെന്നായ അവനോട് ചോദിച്ചു, നിന്നെക്കാൾ ശക്തിമാനായ എന്നിൽ നിന്ന് നിനക്ക് എങ്ങിനെയാണ് രക്ഷപെടാൻ കഴിഞ്ഞത്? അപ്പോൾ മുയൽ പറഞ്ഞു, നീ നിന്റെ ഭക്ഷണത്തിനു വേണ്ടിയാണ് ഓടിയത്. എന്നാൽ ഞാൻ എൻ്റെ ജീവനു വേണ്ടിയാണ് ഓടിയത്.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |