പതറാതെ അകലണം
അകലാതെ അകലണം
മനം കൊണ്ടും മിഴി കൊണ്ടും അങ്ങനെ നാം...
ലോക നന്മക്കായി പരിഹാസം വെടിയ നാം
പാലിക്ക അകലങ്ങൾ ഒക്കെയും നാം...
മാനവരൊക്കയും ആയുധംവച്ചു കിഴടങ്ങുന്നു, നമിച്ചീടുന്നു..
വിതയ്ക്കുന്നു, കൊഴിയുന്നു ഭീഷണിയായി..
ലോകരാഷ്ട്രങ്ങൾ വെമ്പുന്നു, വിറയ്ക്കുന്നു ആരാണ് മുമ്പിലെന്നറിയുവാനായ്
ഞാനില്ല ഞാനില്ല എന്നവർ കേഴുന്നു വിറയാർന്ന ചുണ്ടാൽ പുലമ്പിടുന്നു...
മഹിതലമൊന്നാകെ നടുങ്ങുന്നു, വിറക്കുന്നു കേമനാം കൊറോണയാണ് താരം പോൽ...
മനുഷ്യ ബന്ധത്തെ വേർതിരിക്കുന്നു, ഉറ്റവർ ഉടയവർ ഒന്നുമില്ല..
അകലാതെ അകലുന്നു അകലങ്ങൾ പാലിച്ചു,
നടുങ്ങുന്നു ലോകം നടുങ്ങുന്നു ജീവൻ...
മരണ കിടക്കയിൽ അരികത്തണയുവാൻ അവകാശമില്ലാതെ പിടയുന്നു മനസുകൾ...
ഒരു നോക്ക് കാണുവാൻ, ഒരു പുഷ്പം അർപ്പിക്കാൻ, വിധിയാൽ വിതുമ്പുന്നു കേണിടുന്നു..
ഒരു കൈ, ഇരു കൈ, കോർത്തു പിടിച്ചു നാം,
അകലെ തുരത്തുമീ കോവിഡിനെ...
ആലിംഗനം ഹസ്തദാനങ്ങൾ ഒക്കെയും ഉപേക്ഷിക്ക നാം തെല്ലു കരുതലോടെ..
ഹസ്തങ്ങൾ കഴുകണം ഇരു പുറമെപ്പൊഴും നാം
തുമ്മുന്ന നേരവും ചുമയ്ക്കുന്ന നേരവും കൈകളിൽ കരുതണം തൂവാലകൾ..
നിർത്തുക പെരുവഴി സംഗമം നാം,
നിർത്തുക നർമ സല്ലാപങ്ങളൊക്കയും..
ബന്ധനം ബന്ധനം പാരിൽ
ബന്ധങ്ങൾ ഒക്കെയും അകാലതെ പാലിക്ക നാം..
തെല്ലു ഭയപ്പെടേണ്ടതില്ല നാം, ചെറുത്തുനിന്നിടും
കൊറോണയെന്ന മാരിയെ,
ചെറുത്തുനിന്നിടും
തകർത്തെറിഞ്ഞിടും
കൊറോണ നിന്നെയി-
നാട്ടിൽ നിന്ന്.