കോവിഡ് -19

കൊറോണ അഥവാ കോവിഡ് -19 ഭൂമുഖത്തെ ജീവനുകൾ എടുക്കാൻ കഴിയുന്ന ഒരു വൈറസ് . ലോകാരോഗ്യ സംഘടന അതിനെ മഹാമാരി എന്നു പ്രഖ്യാപിച്ചുകഴിഞ്ഞിരിക്കുന്നു. ചൈനയിൽനിന്നു പടർന്ന് ഇന്ന് ലോകം മുഴുവനും വ്യാപിച്ചുകഴിഞ്ഞിരിക്കുന്നു. നാം ആശങ്കഭരിതരാകേണ്ട കാര്യം ഇല്ല. ജാഗ്രതമാത്രം മതിയാകും ഈ മഹാമാരിയെ തോൽപ്പിക്കാൻ. ഒാരോ മനുഷ്യജീവനും വിലപ്പെട്ടതാണ് . അതിനാൽ നല്ലരീതിയിൽത്തന്നെ നമുക്ക് കരുതലോടെ അകലം പാലിക്കാം. ഈ കരുതലിന്റെ കാലത്ത്ഒരു മനസ്സോടെ ചിന്തിക്കാം. സ്വയംപ്രതിരോധശേഷി വർദ്ധിപ്പിക്കാം. കൃഷി, യോഗ, വായന തുടങ്ങിയ കാര്യങ്ങളിൽ ഏർപ്പെടാം. ഈ കോവിഡ് -19 എന്ന മഹാമാരിയെ കരുതലോടുകൂടിത്തന്നെ അകറ്റാം. ഈ കരുതലിന്റെ കാലത്ത് നമുക്ക് നമ്മുടെ വീടുകളിൽതന്നെ കഴിയാം. കോവിഡിനെ അകറ്റാം, അതിജീവിക്കാം.............

നിതിക ബിജോ
8 B എസ്.എച്ച്.ജി.എച്ച്.എസ്. മുതലക്കോടം
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം