എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ/അക്ഷരവൃക്ഷം/രണ്ടു കൂട്ടുകാർ
രണ്ടു കൂട്ടുകാർ ഒരിക്കൽ ഒരു രാജ്യത്തെ രണ്ട് കൂട്ടുകാർ താമസിച്ചിരുന്നു. ഒരാൾ പണക്കാരനും മറ്റൊരാൾ പാവപ്പെട്ടവനും ആയിരുന്നു. പണക്കാരൻ ആണെങ്കിലും ശുചിത്വബോധം തീരെ ഇല്ലായിരുന്നോ. എന്നാൽ രണ്ടാമൻ വീട് വൃത്തിയായി സൂക്ഷിച്ചു. അതിന്റെ വീട്ടുമുറ്റത്ത് മനോഹരമായതും വൃത്തിയുള്ളതുമായ പൂന്തോട്ടം ഉണ്ടായിരുന്നു. പിറകിൽ നല്ല ഒരു പച്ചക്കറി തോട്ടവും ഉണ്ടായിരുന്നു. ആ തോട്ടത്തിൽ നിന്നും ലഭിക്കുന്ന പച്ചക്കറികൾ ആയിരുന്നു അവർ ഭക്ഷണത്തിനായി ഉപയോഗിച്ചിരുന്നത്. പഴയതായിരുന്നു എങ്കിലും അവൻ അവന്റെ വസ്ത്രങ്ങളെല്ലാം ദിവസവും വൃത്തിയായി അലക്കി ആണ് ഉപയോഗിച്ചിരുന്നത് അതുകൊണ്ടുതന്നെ അവനെ ഒരു അസുഖങ്ങളും ഉണ്ടായിരുന്നില്ല. പക്ഷെ രണ്ടാമൻ ആണെങ്കിലോ അവനെ ശുചിത്വബോധം തീരെ കുറവായിരുന്നു. അതുകൊണ്ട് അവന് പല അസുഖങ്ങളും വന്നു. ആശുപത്രിയിൽ നിന്ന് പോരാൻ സമയമുണ്ടായിരുന്നില്ല. ഒരുദിവസം അവൻ തന്റെ കൂട്ടുകാരനെ കാണാനായി അവന്റെ വീട്ടിലേക്ക് വന്നു. ആരോഗ്യവാനായി നിൽക്കുന്ന പാവപ്പെട്ടവനെ കണ്ട് അവൻ ചോദിച്ചു. നീ എങ്ങനെയാണ് ഇങ്ങനെ ആരോഗ്യവാനായി ഇരിക്കുന്നത് നിനക്ക് ഒരു അസുഖവും ഇല്ലല്ലോ. അപ്പോൾ അവൻ പറഞ്ഞു വീടും ശരീരവും വൃത്തിയായി സൂക്ഷിച്ചാൽ ഒരു അസുഖങ്ങളും വരില്ല. അസുഖം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് വരാതെ സൂക്ഷിക്കുന്നതാണ്.നാം നമ്മുടെ വീടും പരിസരവും ശരീരവും വൃത്തിയായി സൂക്ഷിച്ചാൽ നമുക്ക് എന്നും ആരോഗ്യത്തോടെയിരിക്കാൻ. ഒരു അസുഖവും വരില്ല. ഇത് കേട്ടപ്പോൾ പണക്കാരന് അവൻ തെറ്റുകൾ എല്ലാം മനസ്സിലായി. പിന്നീടുള്ള ദിവസങ്ങളിൽ എല്ലാം അവൻ വൃത്തി ആയി സൂക്ഷിച്ചു. അസുഖങ്ങളും വരാതായി.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |