എസ്.എം.വി. എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്.എസ്സ്.കല്ലറ/അക്ഷരവൃക്ഷം/ശുചിത്വ ശീലങ്ങൾ

ശുചിത്വ ശീലങ്ങൾ

നല്ല ശീലങ്ങളുളള വ്യക്തികൾക്ക് മാത്രമേ നല്ലൊരു ആരോഗ്യമുള്ള ജീവിതം നയിക്കാൻ സാധിക്കുകയുള്ളൂ .വ്യക്തി ശുചിത്വ ശീലങ്ങൾ നമ്മുടെ ജീവിതത്തിൽ ഒരു വലിയ പങ്കു വഹിക്കുന്നു .കുട്ടിക്കാലം തൊട്ട് നാം ശീലിച്ചു വരുന്ന ശീലങ്ങൾ മാറ്റാൻ വലിയ പ്രയാസമാണ് .ശുചിത്വശീലങ്ങൾ നാം പണ്ടുമുതൽക്കേ തുടരേണ്ട ഒന്നാണ് , ഇവ ശീലിച്ചില്ലെങ്കിൽ നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ ശേഷിയെ തന്നെ നശിപ്പിക്കുന്നു .ലോകം മുഴുവൻ പടർന്നു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് നമ്മുടെ വ്യക്തി ശുചിത്വം ചോദ്യം ചെയ്യുന്നതിൽ ഒരു വലിയ പങ്കു വഹിക്കുന്ന പ്രതിഭാസമാണ് .രോഗവ്യാപനത്തിന് തോത് നിയന്ത്രിക്കണം എങ്കിൽ നമ്മൾ കൂടി സഹകരിക്കണം. വ്യക്തിശുചിത്വം നമ്മുടെ ജീവിതത്തിലെ ഒരു ഘടകം ആക്കാൻ നാം നിർബന്ധിതരാകുന്നു .
ഏത് രോഗ സാഹചര്യത്തേയും നേരിടാൻ നാം തയ്യാറായിരിക്കണം .ഒരു ചെറിയ അശ്രദ്ധയോ മടിയോ വലിയൊരു ആപത്തിലേക്ക് നയിക്കുന്നു .വ്യക്തി ശുചിത്വ ശീലങ്ങൾ ഉറവെടുക്കുന്നത് നമ്മുടെ വീടുകളിൽ നിന്നാണ് .നമ്മുടെ വീടാണ് നമ്മുടെ ആദ്യത്തെ വിദ്യാലയം .ഇവിടെ വിജയിക്കുന്നവർക്ക് മാത്രമേ സമൂഹത്തിൽ വിജയിക്കാൻ ആകൂ.നമ്മുടെ വീടും മുറിയും പരിസരപ്രദേശങ്ങളും വൃത്തിയാക്കുക എന്നതാണ് നാം ആദ്യം ചെയ്യേണ്ടത്.ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുഖം മറയ്ക്കുക എന്ന കാര്യവും മൂക്കിലോ വായിലോ കൈയ്യിടരുത് തുടങ്ങിയ കാര്യങ്ങളും നാം മറക്കുവാൻ പാടില്ല .പൊതു സ്ഥലങ്ങളിലേക്ക് ഇറങ്ങി ചെല്ലുമ്പോഴും നാം ചില മര്യാദകൾ പാലിക്കണം. പൊതുസ്ഥലങ്ങളിൽ തുപ്പുകയോ മലമൂത്രവിസർജ്ജനം നടത്തുകയോ ചെയ്യരുത് .നാം ചെയ്യുന്ന ദുഷിച്ച പ്രവർത്തികളുടെ ഫലമാണ് നാം അനുഭവിച്ചു കൊണ്ടിരിക്കുന്നത്. രോഗമുണ്ടാക്കുന്ന സമയത്ത് നാം ഈ മര്യാദകൾ പാലിക്കാൻ നിർബന്ധിതനാകുന്നു. പിന്നീട് നമ്മൾ പഴയ സ്വഭാവം തുടരുന്നു

ഗൗതം രാജേഷ്
XI സയൻസ് എസ്.എം.വി. എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്.എസ്സ്.
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം