എസ്.എം.യു.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/ covid 19
covid 19.
ഞാൻ വൈറസിലെ ഒരു അംഗമാണ്. എന്റെ പേരാണ് കൊറോണ വൈറസ്. ഞാൻ ജനിച്ചത് ചൈനയിലാണ്. പല രാജ്യങ്ങളിലൂടെയും ഞാൻ കടന്നുപോയി.ഇന്ത്യയിലും എത്തി. സമ്പർക്കത്തിലൂടെയാണ് ഞാൻ പടരുന്നത്. കൊവിഡ് 19 എന്ന പേരും ലഭിച്ചു. എന്നെ അകറ്റാൻ വേണ്ടി ലോകത്തുള്ളവർ എല്ലാവരും സോപ്പ്, ഹാൻഡ് വാഷ്, സാനിറ്റസർ മുതലായവ ഉപയോഗിച്ച് തുടങ്ങി.ഞാൻ കാരണം എല്ലാ രാജ്യങ്ങളിലും ലോക്ക് ഡൗൺ ഏർപ്പെടുത്തി. അത് മൂലം മനുഷ്യർ തമ്മിൽ അകലം പാലിച്ചുകൊണ്ട് ഇരിക്കുന്നു.ഞാൻ മനുഷ്യരുടെ ശരീരത്തിൽ കയറി ലക്ഷത്തിൽ പരം ആളുകളെ ഇല്ലാതാക്കിയിട്ടുണ്ട്.അതിനാൽ എല്ലാവരും എന്നെ ഭയപ്പെടുന്നു.ഞാൻ മാരകമായ രോഗമാണെന്ന് എല്ലാവർക്കും മനസ്സിലായി.എന്നെ ഇന്ത്യയിൽ ഉള്ളവർ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്.ഞാൻ ഈ ലോകത്ത് പ്രശസ്തമായ വൈറസ് ആയി മാറി കഴിഞ്ഞു.ചൂടുള്ള സ്ഥലത്ത് നിൽക്കാൻ എനിക്ക് സാധിക്കില്ല തണുപ്പുള്ള ഭാഗങ്ങളിലാണ് ഞാൻ അധികമായി പടരുന്നത്. കേരളം ഇപ്പോൾ നാലായി ഭാഗികപ്പെട്ടിട്ടുണ്ട്.റെഡ് ,ഓറഞ്ച് എ ഓറഞ്ച് ബി,ഗ്രീൻ. ഇങ്ങനെയുള്ള എന്നെ ലോകമൊട്ടാകെ വെറുക്കുന്നു. ഞാൻ വരാതിരിക്കണമെങ്കിൽ ഒരു മീറ്റർ അകലെ നിൽക്കണം. അതുകൊണ്ടു കൂട്ടുകാരെ നമ്മൾ തമ്മിൽ അടുക്കാൻ ഇട വരരുത് കാരണം ഞാൻ നിങ്ങളിൽ കയറി പറ്റിയേക്കാം. ഇത്രയും പറഞ്ഞ് ഞാൻ നിർത്തുന്നു. Covid 19
സാങ്കേതിക പരിശോധന - jktavanur തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ |