എസ്.എം.യു.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/കൊറോണ വാഴുന്ന നാട്
കൊറോണ വാഴുന്ന നാട്.
ഒരുകാലത്ത് മനുഷ്യർ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള പെടാപാടില്ലായിരുന്നു. മനുഷ്യൻറെ തിരക്കുപിടിച്ച ജീവിതത്തിലേക്കാണ് പെട്ടെന്നൊരു ദിവസം കൊറോണ എന്ന മഹാമാരി കടന്നു വന്നത് അത്. ആരാണ് കൊറോണ?? എന്താണ് കൊറോണ യുടെ ലക്ഷ്യം?? ചൈനയിലെ വുഹാൻ എന്ന സ്ഥലത്തുവെച്ചാണ് കൊറോണ ആദ്യമായി പൊട്ടിപ്പുറപ്പെട്ടത്.അവിടെ ലക്ഷക്കണക്കിന് ആളുകൾ രോഗത്തിന് ഇരയാകുകയും പതിനായിരക്കണക്കിന് ആളുകൾ മരിക്കുകയും ചെയ്തു. അവിടെനിന്ന് ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന നമ്മുടെ കേരളത്തിലേക്കും അവൾ വന്നു ചേർന്നു.ആഡംബരത്തോടെ ജീവിച്ചിരുന്ന നമുക്കിടയിൽ ദാരിദ്ര്യത്തെയും കഷ്ടതയുടെയും അനുഭവസമ്പത്ത് പകരുകയും പാവപ്പെട്ടവനും പണക്കാരനും ഇവളുടെ മുന്നിൽ പകച്ചു നിൽക്കുന്ന കാഴ്ച നാം കണ്ടു. വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും കേരളീയരായ നമ്മെ അവൾ ഓർമ്മിപ്പിച്ചു.എന്തിനും ഏതിനും ആശുപത്രികളെ ആശ്രയിച്ചിരുന്ന നമ്മെ പാരമ്പര്യ ഔഷധങ്ങളിലേക്കും നാട്ടുവൈദ്യങ്ങളിലേക്കും നയിച്ചു. അതു ഫലമായി ആരോഗ്യവും രോഗപ്രതിരോധ ശേഷിയും നേടാൻ സാധിച്ചു. ജാതിയോ മതമോ രാഷ്ട്രീയമോ നിറവർഗ്ഗ വ്യത്യാസമില്ലാതെ നമ്മെ ഒരുമിപ്പിക്കാൻ സഹായിച്ചു.സമ്പന്ന രാഷ്ട്രങ്ങൾ ഇവളെ ഭയന്ന് ജീവിക്കുമ്പോൾ നമ്മുടെ നാട് ഇവളെ അകറ്റിനിർത്താൻ ശ്രമിക്കുന്നു.ദൈവത്തിന്റെ സ്വന്തം നാട് എന്ന പഴഞ്ചൊല്ലിനെ അർത്ഥവത്താക്കുന്നു.
സാങ്കേതിക പരിശോധന - jktavanur തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ |