എസ്.എം.യു.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/കാത്തിരിപ്പ്

കാത്തിരിപ്പ് .......

കോവിഡ് എന്നൊരു നാമധേയം
കാഴ്ചയിൽ നീയാരു കോമളൻ
കാര്യത്തിൽ നീയാരു ഭീകരൻ
കാര്യമില്ലാതെ കയറിവന്ന്
കാലത്തെമാറ്റിയ ക്രൂരൻ
 കൈകഴുകി അകറ്റും ഞങ്ങൾ
 കാലനായി വന്നൊരു അന്തകനേ
 കാത്തിരിക്കുന്നൊരീ ലോകജനത
 കൂട്ടമായി നിന്നെ തുരത്തീടുവാൻ
കാലത്തെ വെല്ലുന്ന കരുത്തുമായ്
കാലങ്ങളായ് വന്നുപോകുന്നോരോ മാരികൾ
കദനകഥകൾ ഓരോന്നായ് കേട്ടിടുന്നു
കവിത എഴുതുന്നൊരീ വേളയിലും
 കേഴുന്നു ലോകജനത.......
 കാത്തിരിക്കുന്നു ശാശ്വതമുക്തിക്കായ്.........
 

മയൂഖ പ്രകാശ്
5- എഫ്‌ എസ്.എം.യു.പി സ്ക്കൂൾ താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത