എസ്.എം.എച്ച്.എസ്.എസ് കാളിയാർ/വിദ്യാ രംഗം കലാ സാഹിത്യ വേദി

2020 ജൂൺ മാസം പതിനഞ്ചാം തീയതി വിദ്യാരംഗം കലാസാഹിത്യവേദിയുടെ അംഗങ്ങളെ ഓൺലൈൻ ആയി തിരഞ്ഞെടുത്തു. പ്രവർത്തനോദ്ഘാടനം 2021 ജൂലൈ മാസം ഇരുപത്തി മൂന്നാം തീയതി സ്കൂൾ മാനേജർ റവ.ഫാദർ ജോൺ ആനി കോട്ടിൽ  അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പൂമാല  ഗവൺമെന്റ് ഹൈസ്കൂൾ ഭാഷാ അധ്യാപക ശ്രീമതി സിനി ട്രീസ  ഉദ്ഘാടനം ചെയ്തു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. വായനാവാരം, ബഷീർ അനുസ്മരണം, എന്നിവയോട് അനുബന്ധിച്ച് മത്സരങ്ങൾ നടത്തി കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.ഹൈസ്കൂൾ വിഭാഗം അധ്യാപകൻ ബേബിജോണും യുപി വിഭാഗം അധ്യാപിക നീതു ജോയും വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു.