വിട

സുന്ദിരിപ്പെണ്ണേ കൊറോണേ നീയീ
സുന്ദരലോകത്തെ എന്തു ചെയ്തു
ചഞ്ചലമാമൊരീ മാനവരോടു നീ
വഞ്ചനയെന്തിനു കാട്ടിടുന്നു
അന്തരീക്ഷത്തിലും മണ്ണിലും നിന്നു നീ
അന്തരംഗം പോലും കാർന്നിടുന്നു
ആഹ്ലാദതുന്തുകമായൊരീ മാനവ
ജീവിതമാകെ നീ താറുടച്ചു.
ആലിംഗനങ്ങളും ഹസ്തദാനങ്ങളും
മാനവർക്കിടയിൽ നീ നിർത്തിവെച്ചു
ആധികൾ വ്യാധികൾ എല്ലാം പടർത്തി നീ
ആകെ ഈ ലോകത്തെ സംഹരിച്ചു
അരചരായ് വാഴുന്ന ലോകരാജ്യങ്ങളും
അഭയാർത്ഥരായ് നിന്നു കണിടുന്നു
കേമനായ് ലോകത്ത് ചുറ്റിത്തിരിഞ്ഞു നീ
കേരളനാട്ടിലും എത്തിടുമ്പോൾ
സാമൂഹ്യപാലകർ സർക്കാർ ഇവരെല്ലാം
സന്തതം നിന്നോട് ചൊല്ലിടുന്നു
കൂട്ടത്തിൽ നിന്നാലും കൂടെ നടന്നാലും
ചാടിപ്പിക്കും വിരുതനല്ലേ
ക്വാറന്റൈൻ പാലിക്കും ഞങ്ങളെ നിങ്ങൾക്ക്
കണ്ടത്തുവാനോ കഴിയുകില്ല
കോവിഡോ ബാധയായ് മന്നവർ പോലുമീ
കേരളത്തിൽ ഇന്നു മുക്തിനേടി
പുതിയൊരു ജീവനെ മോഹിച്ചിടേണ്ട നീ
പുത്തൻ പ്രതീക്ഷകൾ കാട്ടിടേണ്ട
ജാതി മത വർഗ്ഗ ഭേദമന്യേയീ
ജന്മനാട്ടിൽ കർമ്മപൂരിതരാം
മലയാള നാട്ടിലെ മാനവരോടും
മനമൊന്നായ് വർത്തിക്കും മനുജരോടും നീ
വിടചൊല്ലുവാനിതാ നേരമായി
വിളംബരമെന്തേ നീ കാട്ടിടുന്നു.

നിവേദ്യ പി പിള്ള
IX B എസ്.എം.എച്ച്.എസ്.എസ് അറക്കുളം
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത