എസ്.എം.എം.എച്ച്.എസ്.എസ്. പഴമ്പാലക്കോട്/അക്ഷരവൃക്ഷം/ലോക് ഡൗൺ കാലത്തെ തേനൂറും ഓർമ്മകൾ

ലോക് ഡൗൺ കാലത്തെ തേനൂറും ഓർമ്മകൾ

ഈ ലോക് ഡൗൺ കാലത്തിന് നമുക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒട്ടേറെ തേനൂറും ഓർമ്മകൾ നൽകാൻ കഴിയും. പണം സമ്പാദിക്കാൻ ഉള്ള നെട്ടോട്ടത്തിൽ സ്വന്തം കുടുംബത്തിലുള്ളവരുമായി സമയം ചെലവഴിക്കാൻ പലർക്കും കഴിയാതായി. എന്നാൽ ഈ ലോക് ഡൗൺ കാലത്ത് കുടുംബത്തിലെ ഓരോ അംഗവുമായും ആഴത്തിലുള്ള ബന്ധം നമുക്ക് നെയ്തെടുക്കാൻ കഴിയും.ഇതിലൂടെ കുടുംബ ബന്ധത്തിന്റെ അടിത്തറ ഉറപ്പിക്കാൻ കഴിയും.

കുട്ടികൾക്കാണെങ്കിൽ മൊബൈൽ ഫോണിൽ നിന്ന് കമ്പ്യൂട്ടറിൽ നിന്നും വിട്ടു നിന്ന് അതിന്റെ ഉപയോഗം കുറച്ച് മാനസികവും ശാരീരികവുമായ ഒരു ഹാനിയും വരുത്താത്ത നമ്മുടെ പഴയ കളി കളിലേയ്ക്ക് മടങ്ങാം. തിരക്കുപിടിച്ച് ജീവിതത്തിൽ മക്കളെ താലോലിക്കാനോ, അവരോടൊപ്പം സമയം ചെലവഴിക്കാനോ കഴിയാത്ത മാതാപിതാക്കൾക്ക് ഈ ലോക്ക് ഡൗൺ കാലം മക്കളോടൊപ്പം കളിച്ചും ചിരിച്ചും വീട്ടിൽ ഒരു സ്വർഗ്ഗമുണ്ടാക്കാം.

വൃദ്ധരായ മാതാപിതാക്കളെ ശ്രദ്ധിക്കാതെ ജീവിക്കുന്ന മക്കൾക്ക് ഈ ലോക്ക് ഡൗൺ കാലം തിരിച്ചറിവിറേയും തെറ്റുതിരുത്തലിന്റേയും കാലമാകട്ടെ. ഇങ്ങനെ ഓരോരുത്തർക്കും വീട്ടിലിരുന്ന് തന്നെ മധുരമായ ഒരു പിടി ഓർമ്മകൾ സമ്മാനിക്കാൻ ഈ ലോക്ക് ഡൗൺ കാലത്തിന് കഴിയും.വീട്ടിൽ സുരക്ഷിതരായിരുന്ന് തന്നെ സന്തോഷിക്കാനും സ്നേഹിക്കാനും ഈ ലോക്ക് ഡൗൺ കാലം നമുക്ക് പ്രയോജനപ്പെടുത്താം.

                           
                              

അഞ്ജന. വി.
9 A എസ്സ്.എം.എച്ച്.എസ്സ്._പഴമ്പാലക്കോട്
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - ലേഖനം