മൃത്യുവിൻ പൊയ്കയിൽ മൊട്ടിട്ട സൂനമേ,
വന്നുവോ നീ എൻ മന്നിൽ ജഡ ശയ്യ വിരിയ്ക്കുവാൻ
തിളയ്ക്കുന്ന പൊയ്കയിൽ
തളിർക്കുന്ന പുഷ്പമേ,
നിനക്കാവുകില്ലെൻ
മന്നിൽ തളിർക്കുവാൻ.,
നിനക്കാവുകില്ലെൻ
മാർച്ചട്ട പിളർക്കുവാൻ.
കഴിയുകയില്ല നിനക്ക്
നിൻ രഥചക്രമുരുട്ടുവാൻ,
കഴിയില്ല നിനക്കു നിൻ
രഥഭേരി മുഴക്കുവാൻ,
എൻ അങ്കണത്തിങ്കൽ.
അടരാടും പോരാളികൾ ഞങ്ങൾ.
മനോബലം മാരുത തുല്യം തീർക്കുക,
മർത്ത്യ സ്നേഹം മാർച്ചട്ട കെട്ടുക.
മാനവ സേവ പടവാളാക്കുക.
കരുണതൻ പടക്കളം തീർക്കുക.
ഒരുമ തൻ അസ്ത്രം തൊടുക്കുക,
അടരാടും പോരാളികൾ ഞങ്ങൾ.
എയ്തു വീഴ്ത്തുക ഈ മഹാമാരി തൻ ചിറകു കൾ.
അഗ്നിയിൽ എറിഞ്ഞുടയ്ക്കുക
ഈ മഹാമാരി തൻ സ്വപ്നങ്ങളെ,
ഇനി വിരിയാതിരിക്കട്ടെ ഈ
രക്തപുഷ്പത്തിൻ മുകുളങ്ങളൂഴിയിൽ,
അടരാടിടും പോരാളികൾ ഞങ്ങൾ