എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ/അക്ഷരവൃക്ഷം/ആൽമരവുംകൃഷ്ണനുംപിന്നെഞാനും
ആൽമരവുംകൃഷ്ണനുംപിന്നെഞാനും
ഒരിടത്തു വളരെ ദരിദ്രനായ കൃഷ്‌ണൻ എന്ന് പേരുള്ള ഒരു മരം വെട്ടുകാരൻ ഉണ്ടായിരുന്നു ,മരംവെട്ടുകാരനായ കൃഷ്‌ണൻ ഒരു ദിവസം രാവിലെ പണിക്കുപോകുവാനായി ഇറങ്ങിയപ്പോൾ തന്റെ സുഹൃത്തായ ദാസനെ കണ്ടു ,ദാസൻ ചോദിച്ചു
"എന്താ കൃഷ്ണാ ...വലിയ സന്തോഷത്തിൽ ആണല്ലോ "
"അതെ ദാസാ ,,വല്യ സന്തോഷത്തിലാ ..അങ്ങാടിയിലെ ആൽമരം വെട്ടുവാൻ എനിക്ക് രണ്ടുപേർ നിറയെ പൈസ തന്നു " എന്ന് പറഞ് കൃഷ്ണൻ യാത്രയായി
അങ്ങാടിയിലെത്തിയ കൃഷ്ണൻ ആൽമരത്തിന്റെ അടുത്തെത്തി ....തന്റെ മഴുവിന്റെ മൂർച്ച കൂട്ടി ...... പെട്ടന്ന് ആല്മരത്തിൽ ഇരുന്ന തത്തമ്മ ഒരാലില കൊത്തി കൃഷ്ണന്റെ തലയിലേക്കിട്ടു ..കൃഷ്ണൻ മുകളിലേക്ക് നോക്കി ... ആൽമരത്തിന്റെ ചില്ലയിൽ ഇരുന്ന പിങ്കി തത്തമ്മ പറഞ്ഞു "സഹോദരാ ....ഒന്ന് നോക്കു .....ഈ മരം എന്റെയും ,ചുന്ദരി പ്രാവിന്റെയും, ടുട്ടു അണ്ണാറ കണ്ണനും ഉള്ള വീടാണ് " അടുത്തൊരു ചില്ലയിലേക്കു പറന്നുചെന്നിരുന്ന് പിങ്കി തത്തമ്മ കൊഞ്ചൽ തുടർന്നു .... "വൈകുന്നേരമായാൽ മക്കള്ക്കുവേണ്ടിയുള്ള ആഹാരം ഒക്കെ സംഭരിച്ച് ഗർഭിണിയായ ചങ്ങാലി പ്രാവും ഇങ്ങു വരും ,കൂടാതെ കൃഷ്ണ പരുന്തും ,വെള്ള മൂങ്ങയുമൊക്കെ അടുത്തടുത്ത ചില്ലകളിൽ താമസിക്കുന്ന അയൽക്കാരാണ് .സഹോദരാ... നീയീ മരം വെട്ടിക്കളഞ്ഞാൽ ഞങ്ങൾ അനാഥരാകും .....ഞങ്ങൾ പാവങ്ങളാ ......ഞങ്ങളെ ഉപദ്രവിക്കല്ലേ "
ഇതുകേട്ട ആൽമരം കൃഷ്ണനോട് തലകുലുക്കി പറഞ്ഞു 'കൃഷ്ണാ .....എത്രകാലം ഞാൻ നിനക്ക് തണല് തന്നു ..........നീ ഇപ്പോൾ വീട്ടിലേക്കു പോകൂ "
ഇതൊക്കെ കേട്ട് മനസ്സലിഞ്ഞ കൃഷ്‌ണൻ ആല്മരത്തിനോട് ക്ഷമ പറഞ് തിരികെ പോയി ......സന്തോഷ സൂചകമായി പിങ്കി തത്തമ്മ പാട്ടുപാടി ....കൃഷ്ണന് അധികം താമസിയാതെ മറ്റൊരു ജോലികിട്ടി സസന്തോഷം സകുടുംബം ഒരുപാടുനാൾ ജീവിച്ചു .
സന്ദേശം:പക്ഷി മൃഗാദികളോടും,വൃക്ഷ ലതാദികളോടും സമഭാവനയോടെ പെരുമാറാൻ മനുഷ്യ കുല ത്തിനു കഴിയട്ടെ
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |