മുല്ലയ്ക്കൽ

 

കിഴക്കിന്ടെ വെനീസ് ആയ ആലപ്പുഴയുടെ ഹൃദയമാണ് മുല്ലയ്ക്കൽ. ആലപ്പുഴ പട്ടണത്തിലെ ഹൃദയം ഏതെന്നു ചോദിച്ചാൽ മുല്ലക്കൽ എന്ന് ഉത്തരം പറയാത്തത് ആയി ആരുമില്ല പണ്ട് ഗ്രാമപ്രദേശം ആയിരുന്നെങ്കിലും ആലപ്പുഴ നഗരത്തിലെ ഹൃദയഭാഗം ആയതുകൊണ്ടും കനാലുകളുടെ തീരത്ത് സ്ഥിതി ചെയ്യുന്നതുകൊണ്ട് പതുക്കെപ്പതുക്കെ ഗ്രാമത്തിൽനിന്നും പട്ടണത്തിലേക്ക് രൂപാന്തരം പ്രാപിക്കുകയും ആലപ്പുഴ നഗരത്തിലെ അതിമധുരം ആയി മാറുകയും ചെയ്ത മുല്ലക്കൽ തെരുവ്. ആലപ്പുഴ നഗരത്തിലെ പൗര മുഖ്യൻ മാർ എല്ലാവരും ചേർന്ന് ഒരു വിദ്യാ ശാല പണി കഴിക്കണമെന്ന് തീരുമാനത്തിൽ എത്തിയപ്പോൾ കനാലിൻ്റെ തീരത്തുള്ള രാജാകേശവദാസ്നാൽ നിർമിതമായ കനാലിലെ തീരത്തുതന്നെ വിദ്യാലയത്തിനു വേണ്ടി കണ്ടെത്തിയ സ്ഥലവും തെരുവിൽ തന്നെയായിരുന്നു. അങ്ങനെ ഇന്ന് ആലപ്പുഴ പട്ടണത്തിലെ ഏറ്റവും തിരക്കേറിയ മുല്ലക്കൽ തെരുവിലാണ് ഞങ്ങളുടെ സ്കൂൾ നിലകൊള്ളുന്നത്. വനദുർഗ്ഗ ആയ മുല്ലക്കൽ ഭഗവതി കുടികൊള്ളുന്നത് കൊണ്ടാണ് മുല്ലപ്പന്തലിൽ കീഴിൽ കുടികൊള്ളുന്നത് കൊണ്ടാണ് ഇതിന് മുല്ലക്കൽ തെരുവ് എന്ന പേരുവന്നത്. അയ്യർ മാരും, അയ്യങ്കാർ മാരും, ബ്രാഹ്മണരും ,കച്ചവടക്കാരായ ഗുജറാത്തികളും,പഠാണികളും, ഒരുമിച്ച് ചേർന്ന് വസിച്ചിരുന്ന അവരുടെ അധിദേവതയായ മുല്ലക്കൽ അമ്മയുടെ പേരിൽ തന്നെയാണ് ഈ നഗര ഹൃദയവും അറിയപ്പെടുന്നത്. രാജാകേശവദാസ് നിർമ്മിതമായ ആലപ്പുഴ പട്ടണത്തിൽ ഹൃദയം തന്നെ ഈ മുല്ലക്കൽ ആണ്. 12 ദിവസം നീണ്ടുനിൽക്കുന്ന മുല്ലക്കൽ അമ്മയുടെ ചിറപ്പ് ആണ് ആലപ്പുഴ ഏറ്റവും വലിയ മഹോത്സവം.. ശ്രീകുമാരൻ തമ്പിയുടെ വരികളിലെ ആലപ്പുഴ പട്ടണത്തിൽ അതിമധുരം വിതറി ഓളെ എന്നുള്ള ഗാനത്തിന് മുല്ലക്കൽ ചിറപ്പ് അകമ്പടിയും ഉണ്ട്. തിരുവിതാംകൂറിൽ രാജാകേശവദാസൻ ദിവാനായിരുന്ന കാലം മുതൽ അത്രയും പഴക്കമുണ്ട് കിഴക്കിന്ടെ വെനീസ് ആലപ്പുഴ നഗരത്തിനും മുല്ലക്കൽ എന്ന നഗര ഹൃദയത്തിനും. പ്രൗഢവും നാഗരികതയും സാംസ്കാരികതയും പാരമ്പര്യവും വിളിച്ചോതുന്ന ഈ തെരുവിന്റെ ഒരു ഭാഗമായി മാറി വിദ്യാമൃതം പകർന്നു നൽകാൻ കഴിയുന്ന ഞങ്ങളുടെ വിദ്യാലയം സ്ഥിതിചെയ്യുന്നു എന്നു പറയുന്നത് തന്നെ ഏറ്റവും വലിയ ഒരു അംഗീകാരമായി കണക്കാക്കപ്പെടുന്നു