സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1933 ൽ പട്ടത്താനത്തുമഠത്തിൽ ഗോവിന്ദൻപോറ്റി കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ സ്കൂൾ അന്ന് ഒരു സംസ്കൃത വിദ്യാലയമായിരുന്നു. ദൂരെ ദേശങ്ങളിൽ നിന്ന് പോലും ഒട്ടനവധിപ്പേർ ഇവിടെ പഠനം നടത്തിപ്പോന്നു.പിൽക്കാലത്തു ശ്രീകൃഷ്ണ വിലാസം അപ്പർ പ്രൈമറി സ്കൂൾ എന്നറിയപ്പെട്ടു.കൃഷ്ണൻ പോറ്റി ആയിരുന്നു മാനേജർ.തുടർന്ന് അന്നത്തെ പുളിമാത്ത് പഞ്ചായത് പ്രസിഡന്റ് ആയിരുന്ന രവീന്ദ്രൻ നായർ ഈ സ്കൂൾ വാങ്ങുകയും അദ്ദേഹത്തിന്റെ പത്നി ശ്രീമതി സുഭദ്രാമ്മ സ്കൂൾ മാനേജർ ആകുകയും ചെയ്തു. കാലശേഷം മകൾ ശ്രീമതി ജലജ സ്കൂൾ മാനേജർ ആയി.