എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി/അക്ഷരവൃക്ഷം/രാമുവിന്റെ ശുചിത്വമില്ലായ്മ
രാമുവിന്റെ ശുചിത്വമില്ലായ്മ
വളരെ പണ്ട് ഒരു നാട്ടിൽ ചിത്തിരപുരം എന്ന ഒരു ഗ്രാമം ഉണ്ടായിരുന്നു. പ്രകൃതിയെയും പരിസരത്തെയും ഒരുപോലെ സ്നേഹിച്ചിരുന്ന കുറെ മനുഷ്യർ അവിടെ താമസിച്ചിരുന്നു .അവർ പ്രകൃതിയോട് വളരെ ഇണങ്ങി ജീവിച്ചിരുന്നു. വീടും പരിസരവും ശുചിത്വത്തോടെ സംരക്ഷിച്ചിരുന്നു. ഭക്ഷണത്തിന്ന് ആവശ്യമായ ധാന്യങ്ങളും പച്ചക്കറികളും പഴവർഗങ്ങളും സ്വന്തമായി കൃഷിചെയ്തിരുന്നു. കീടനാശിനി ഇല്ലാത്ത ആഹാര സാധനങ്ങൾ ഉപയോഗിച്ചതിനാൽ അവർ നല്ല ആരോഗ്യമുള്ളവരും രോഗപ്രതിരോധ ശക്തിയുള്ളവരും ആയിരുന്നു. കുറച്ച വർഷങ്ങൾക്ക് ശേഷം ദൂരെ ഒരു ഗ്രാമത്തിൽനിന്നും രാമു എന്ന കച്ചവടക്കാരൻ ചിത്തിരപുരം ഗ്രാമത്തിൽ കുടുംബത്തോടൊപ്പം താമസത്തിന് എത്തി. പച്ചക്കറി കച്ചവടക്കാരനായ അയാൾ ദൂരെ സ്ഥലങ്ങളിൽ നിന്നും പച്ചക്കറി ശേഖരിച്ച് ചിത്തിരപുരത്തു കച്ചവടം തുടങ്ങി. കാണാൻ കൂടുതൽ വലുതും ഭംഗിയുമുള്ള പച്ചക്കറികൾ ചിത്തിരപുരം ഗ്രാമത്തിലെ ജനങ്ങളെ ആകർഷിച്ചു. ഈ പച്ചക്കറികൾ കീടനാശിനി പ്രായോഗിച്ചവയായിരുന്നു . ക്രമേണ ആ ഗ്രാമത്തിലെ ചില കുടുംബങ്ങൾ കൃഷിപ്പണി നിർത്തി രാമുവിന്റെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങി കഴിച്ചു തുടങ്ങി. അങ്ങനെ അവരുടെ കൃഷിയിടങ്ങൾ നശിച്ചു.കച്ചവടസ്ഥലത്തുണ്ടാകുന്ന പാഴ്വസ്തുക്കൾ രാമു ഇത്തരം സ്ഥലങ്ങളിൽ നിക്ഷേപിച്ചു.മാസങ്ങൾ കഴിഞ്ഞപ്പോൾ ആ ഗ്രാമത്തിന്റെ പകുതി ഭാഗം മാലിന്യ കൊണ്ട് നിറഞ്ഞു. അവിടെ രോഗാണുക്കൾ വ്യാപിച്ചു.പലവിധ രോഗങ്ങളാൽ ഗ്രാമവാസികൾ പൊറുതിമുട്ടി. അവസാനം ഗ്രാമത്തലവൻ ജനങ്ങളുടെ യോഗം വിളിച്ചുകൂട്ടി. ആരോഗ്യ സമ്പന്നമായിരുന്ന ആ ഗ്രാമത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ചർച്ച ചെയ്തു. രാമുവാണ് ഇതിനെല്ലാം കാരണം എന്ന് പറഞ്ഞു ഗ്രാമത്തലവൻ രാമുവിനോട് വിഷമയമായ പച്ചക്കറി വിൽപ്പന നിർത്താനും ജനങ്ങളോട് ഗ്രാമം ശുചിയാക്കാനും നിർദേശിച്ചു.രാമുവിനും കുടുംബത്തിനും കൃഷിചെയ്തു ജീവിക്കാൻ കുറച്ചു സ്ഥലവും നൽകി. അങ്ങനെ ചിത്തിരപുരം ഗ്രാമം പഴയ പ്രൗഢിയിലേക്ക് തിരികെ വന്നു.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |