എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി/അക്ഷരവൃക്ഷം/അമ്മു നട്ട മരം

അമ്മു നട്ട മരം

ഒരിടത്ത് അമ്മു എന്ന ഒരു കുട്ടിയുണ്ടായിരുന്നു. അവൾക്ക് മരങ്ങളോടും സസ്യങ്ങളോടും വളരെ ഇഷ്ടമായിരുന്നു. അവളുടെ വീടിന് ചുറ്റും ധാരാളം മരങ്ങൾ ഉണ്ടായിരുന്നു. ഒരിക്കൽ കുറേ മരം വെട്ടുകാർ വന്ന് മരങ്ങളെല്ലാം മുറിച്ച് മാറ്റുന്നത് അവൾ കണ്ടു. മരത്തിൽ നിന്നും കിളികൾ കരഞ്ഞുകൊണ്ട് പറന്നു പോകുന്നത് കണ്ടപ്പോൾ അവൾക്ക് സങ്കടം സഹിക്കാൻ പറ്റിയില്ല. അവൾ അമ്മയോട് സങ്കടം പറഞ്ഞു കരഞ്ഞു. അമ്മ അവളെ സമാധാനിപ്പിച്ചു. പിറ്റേന്ന് രാവിലെ തന്നെ അമ്മു തൻ്റെ വീട്ടുമുറ്റത്ത് ഒരു മാവിൻതൈ നട്ടു. അവൾ എന്നും അതിന് വെള്ളമൊഴിച്ച് പരിപാലിക്കും. അങ്ങനെ മാവിൻതൈ വളരാൻ തുടങ്ങി.ഒപ്പം അമ്മുവും. വർഷങ്ങൾ കഴിഞ്ഞു.മാവ് വലുതായി മാവിൽ നിറയെ പഴുത്ത മാമ്പഴങ്ങൾ. മാമ്പഴങ്ങൾ തിന്നാൻ ധാരാളം കിളികളും അണ്ണാറക്കണ്ണൻമാരും മറ്റു ജീവികളും വന്നു .പഴുത്ത മാമ്പഴം പെറുക്കാൻ വരുന്ന കുട്ടികളോട് അമ്മു പറയും എല്ലാവരും ഇതു പോലെ മരങ്ങൾ നട്ടുവളർത്തണം, പ്രകൃതിയേയും ജീവജാലങ്ങളേയും സംരക്ഷിക്കണം. "സസ്യങ്ങൾ പ്രകൃതിയുടെ വരദാനമാണ്. അവയെ നശിപ്പിക്കരുത്".

നിവേദിത സതീഷ്
3 A എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ