കൊറോണയെന്നൊരു വ്യാധി പടർന്നു
സ്പെയിനും ചൈനയും ഇറ്റലിയും
അമേരിക്കയും കടപുഴകി
കരളുറപ്പുള്ള കേരളനാട്ടിൻ
കേരളമുഖ്യൻ മേൽനോട്ടത്തിൽ
കേരളം ജനത ഒറ്റക്കെട്ടായി
കൊറോണയെ നേരിടുന്നു
കൈകൾ നന്നായ് കഴുകീടാനായ്
കവലകൾതോറും സാനിറ്റയ്സർ
സോപ്പും മറ്റും വച്ചിട്ടുണ്ടേ
ലോക്ക് ഡൗൺ കാലത്തിറങ്ങീടല്ലേ
പോലീസ് ഏമാൻ ലാത്തി വീശും
അനുസരണയോടെ വീട്ടിൽ കയറും
ആരോഗ്യപ്രവർത്തകർ രോഗം ശമിപ്പിച്ചീടും
ഭയം വേണ്ട ജാഗ്രത മതിയേ ...
കൊറോണയെ തുരത്തീടാനായി ....