എസ്സ്. എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രവേശനോത്സവം 24-25

ഇരിഞ്ഞാലക്കുട എസ് എൻ എച്ച് എസ് സ്കൂളിലെ 2024 - 25 അധ്യയന വർഷത്തിലെ * * പ്രവേശനോത്സവം* * പൂർവാധികം ഭംഗിയായി നടന്നു. സ്കൂൾ മാനേജർ ഡോക്ടർ രവി അവർകൾ അധ്യക്ഷസ്ഥാനം വഹിച്ച യോഗത്തിൽ , ഹൈസ്കൂൾ HM ശ്രീമതി അജിത ടീച്ചർ സ്വാഗതം ആശംസിച്ചു. കറസ്പോണ്ടന്റ് മാനേജർ ശ്രീ ഭരതൻ മാസ്റ്റർ മുഖ്യപ്രഭാഷണവും, പി ടി എ പ്രസിഡണ്ട് ശ്രീ ഭരത് കുമാർ ഉദ്ഘാടനവും നിർവഹിച്ചു. ഹയർസെക്കൻഡറി പ്രിൻസിപ്പൽ ശ്രീമതി അജിത ടീച്ചർ, ടി ടി എ പ്രിൻസിപ്പൽ ശ്രീമതി കവിത ടീച്ചർ എന്നിവർ പുതുതലമുറയ്ക്ക് ആശംസകൾ നേർന്നു. വർണ്ണാഭമായി നടന്ന പ്രവേശനോത്സവ ചടങ്ങുകൾക്ക് വിരാമമിട്ടുകൊണ്ട് എസ് എൻ എൽ പി എച്ച് ശ്രീമതി ബിജുന ടീച്ചർ കൃതജ്ഞത രേഖപ്പെടുത്തി.

സംസ്‍കൃതദിനാചരണം

ശ്രാവണ പൂർണ്ണിമ സംസ്കൃതദിനാഘോഷം 2022ആഗസ്റ്റ് 12 രാവിലെ 9.15 ന് സ്കൂൾ അങ്കണത്തിൽ വിപുലമായി ആഘോഷിച്ചു. എസ്.എൻ. ഹയർ സെക്കൻഡറി സംസ്കൃതാധ്യാപകൻ ഡോ. രാഗേഷ് എസ്.ആർ വിശിഷ്ടാതിഥി ആയിരുന്നു. " ശ്രാവണപൂ൪ണ്ണിമ ‘’ സംസ്കൃതദിനാഘോഷം ആഗസ്ത് 12 ന് ആഘോഷിച്ചു. രാവിലെ 9.15 ന് ഹയ൪സെക്കൻഡറി സംസ്കൃത അധ്യാപകൻ ശ്രീ. ഡോ.രാഗേഷ് S.R  സംസ്കൃതദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. H M ശ്രീമതി അ‍‍ജിത ടീച്ച൪ സ്വാഗതം പറഞ്ഞു. സംസ്കൃത അധ്യാപിക രാധിക ടീച്ച൪ സംസാരിച്ചു. വിഷ്ണുപ്രിയ (9th)  സംസ്കൃതദിന പ്രതിജ്ഞ ചൊല്ലികൊടുത്തു. ലക്ഷ്മിപ്രിയ (9th) ഗാനാലാപനം അവതരിപ്പിച്ചു. ബാഡ്ജ് വിതരണം , മധുരവിതരണം , കുട്ടികളുടെ പോസ്ററ൪ പ്രദ൪ശനം തുട‍ങ്ങിയ പരിപാടികളും ഏററവും ഹൃദ്യമായ രീതിയിൽ വളരെ ഭംഗിയായി നടന്നു.

സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം

സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം ഇരിങ്ങാലക്കുട എസ് എൻ സ്‍കൂളിൽ വിപുലമായി ആചരിച്ചു. ആഗസ്റ്റ് 10-ാം തിയ്യതി സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് പതിപ്പിക്കുന്നചടങ്ങ്, ചിത്രപ്രദർശനം, സൈക്കിൾ റാലി എന്നിവ സംഘടിപ്പിച്ചു. ആഗസ്റ്റ് 11 ന് 'ഗാന്ധിമരം' സ്കൂൾ വളപ്പിൽ നട്ടു. ആഗസ്റ്റ് 11ന് ഭരണഘടനയുടെ ആമുഖം വായിക്കുന്ന ചടങ്ങ് അസംബ്ലിയിൽ നടത്തി. ആഗസ്റ്റ് 15ന് ദേശീയപതാക ഉയർത്തുകയും തുടർന്ന് ക‍ുട്ടികളുടെ 'എയ്‍റോബിക്സ്', വിവിധ കലാപരിപാടികൾ തുടങ്ങിയവ നടത്തി.


പഠപ്രവർത്തനങ്ങളോടൊപ്പം എൻ എസ് എസ്, സ്‍കൗട്ട് എന്നിവയുടെ യൂണിറ്റ് ഹയർസെക്കന്ററിയിലും ജൂനിയർ റെഡ്‍ക്രോസിന്റെ ഒരു യൂണിറ്റ് ഹൈസ്‍ക‍ൂളിലും അതോടൊപ്പം വിവിധ ക്ലബ്ബുകളും എസ് എൻ സ്‍കൂളിൽ സജീവമായി പ്രവർത്തിക്കുന്നു. 2016-17 അധ്യയനവർഷത്തിൽ മികച്ച പ്രവർത്തനത്തിനുള്ള മാതൃഭൂമി സീഡ് അംഗീകാരം സ്‍കൂളിന് ലഭിക്കുകയുണ്ടായി.