എസ്സ്.എൻ.ജി.എസ്സ്.എച്ച്.എസ്സ് കടയ്ക്കോട്/അക്ഷരവൃക്ഷം/ മനുഷ്യനും പ്രകൃതിയും
മനുഷ്യനും പ്രകൃതിയും
മനുഷ്യന് ദെെവം നൽകിയ വരദാനം ആണ് പ്രകൃതി. പ്രകൃതി സംരക്ഷിക്കുക എന്നത് ഒരോ വ്യക്തികളുടെയും കടമയാണ്.ഇന്ന് പ്രകൃതി നേരിടുന്ന ഒരു വലിയപ്രശ്നമാണ് കുന്നിടിക്കൽ, വയൽ നികത്തൽ,മരങ്ങൾ മുറിക്കൽ എന്നിവ. മരങ്ങൾ മുറിക്കുന്നതുവഴി മഴ കുറയുകയും ശുദ്ധമായ വായു ലഭിക്കാതെവരുകയും ചെയ്യുന്നു. അപ്പോൾ മനുഷ്യർ ശുദ്ധവായുവിനും മഴയ്ക്കും(കുടിവെള്ളം) എന്നിവയ്ക്കൊക്കെ എവിടെ പോകും? ഒരു മരം മുറിച്ചാൽ അതിന്റെ സ്ഥാനത്ത് പത്ത് മരങ്ങൾവച്ചു പിടിപ്പിക്കണം. മരം ഒരു വരം, മരം സംരക്ഷിക്കുക, ജീവൻ സംരക്ഷിക്കുക. പ്രകൃതി സംരക്ഷിക്കുക, ജീവൻ സംരക്ഷിക്കുക.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |