ചൈനയിൽ നിന്നുമാ രോഗമുണർന്നു
രോഗത്തിൻ വേഗത ആകെഉയർന്നു
ഭൂഖണ്ഡം, രാജ്യങ്ങൾ വേർതിരിവില്ലാതെ
ലോകമെങ്ങുമീ രോഗം പടർന്നു
മരുന്നും മന്ത്രവും ഫലിക്കാതെ വന്നു
മാനവർതൻ ജീവൻ പൊലിഞ്ഞു
മരണത്തിൻ വേഗത ആകെുഉയർന്നു
രോഗികൾ തൻ എണ്ണം തീപോൽപടർന്നു
ഒത്തുചേരൽ വേണ്ട, യാത്രകൾ വേണ്ട
വീട്ടിലിരുപ്പത് കർശനമത്രെ
ജോലിയില്ലാതെയായ് കൂലിയില്ലാതെയായ്
വീട്ടിലെമ്പാടും കഷ്ടതമാത്രമായ്
ജോലിക്കായ് രാജ്യങ്ങൾ തേടിപോയവർ
വേഗത്തിൽ വാർത്തകേട്ട് ഭീതിയിലായ്
വീട്ടിലേക്കള്ള മാർഗ്ഗമടഞ്ഞത് ഓർത്ത്
കാത്തിരിപ്പത് ദൂരെ
രോഗത്തെ തോൽപ്പിച്ച്
ജീവന് വേണ്ടിയാ കാവൽ നിന്നത്
ഡോക്ടർമാർ നേഴ്സുമാർ
ജനങ്ങൾതൻ ഒറ്റക്കെട്ടിനുറപ്പതിൽ
രോഗത്തെ നേരിടാൻ മാർഗ്ഗങ്ങൾ തേടി
പേടിയല്ലവേണ്ടെന്നും ജാഗ്രതമതിയെന്നും
ടീച്ചർ പഠിപ്പിച്ചുതന്നു ഞങ്ങൾക്ക്
നന്ദിപറഞ്ഞാൽ തീരില്ലത്രെ
ജീവൻ രക്ഷിച്ച മാലാഖമാർക്കായ്
രോഗത്തെ നേരിടാൻ മാർഗ്ഗമതൊന്ന്
വീട്ടിലിരുന്ന് സുരക്ഷിതരാകുക