വേനലവധിയായിട്ടും,
മാവിൻചുവട്ടിലൊരൂഞ്ഞാലുകണ്ടില്ല...
കണ്ണുപൊത്തി കളിയില്ലെന്നാലും,
മുഖം മറയ്ക്കുന്ന മൂടിയൊന്നുണ്ട്...
തിരക്കൊഴിഞ്ഞ വീഥികളും,
തിരയടങ്ങാത്ത ശൂന്യ തീരങ്ങളും...
ഒഴിവുകാലത്തിൻ ഓർമ്മകൾപേറും
കുഞ്ഞുകൺകളിൽ ആശങ്ക വിടർത്തി...
ഇരുണ്ടുവെളുക്കും ദിനങ്ങളത്രെയും
രോഗമുക്തിയെ കാക്കുവാനത്രേ...
ഇതുനമുക്കു പുതുമയല്ല;
കരുതലുള്ള കേരളത്തിൻ --
അതിജീവനത്തിൻ പുതിയ മുഖം.