എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/ചരിത്രം
അൽഫോൻസാമ്മയെന്ന സുകൃത സുമം വിടർന്ന പുണ്യഗ്രാമം ആ ഗ്രാമത്തിന്റെ നിതാന്ത മനോഹാരിതയിൽ തലയുയർത്തി നിൽക്കുന്ന സരസ്വതീ ക്ഷേത്രം എസ് എച്ച് ഗേൾസ് സ്കൂൾ . അവിടെ ചിത്രശലഭങ്ങളെപ്പോലെ പാറിപ്പറന്നു നടക്കുന്ന അനേകം കുമാരിമാർ . അവരുടെ നിഷ്ക്കളങ്ക ഹൃദയങ്ങളാണ് ആ ക്ഷേത്രത്തിന്റെ ശ്രീകോവിൽ. . പിഞ്ചു ഹൃദയം ദേവാലയം കിളിക്കൊഞ്ചലാ കോവിൽ മണിനാദം എന്നു പാടുന്നത് എത്രയോ അന്വർത്ഥം. ആയിരങ്ങൾക്ക് അക്ഷര വെളിച്ചത്തിന്റെ ഉജ്ജ്വല ശോഭ പകർന്നു നൽകി , ഭരണങ്ങാനം ഗ്രാമത്തിന് അഭിമാനമായി നിലകൊള്ളുന്ന സരസ്വതീ ക്ഷേത്രമാണ് ഭരണങ്ങാനം എസ് എച്ച് ഗേൾസ് ഹൈസ്കൂൾ . ഭരണങ്ങാനത്തും പരിസര പ്രദേശങ്ങളിലുമുള്ള പെൺകുട്ടികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനുള്ള യാതൊരു സൗകര്യവും ഇല്ലാതിരുന്ന കാലത്ത് ആ നാട്ടിൽ ഒരു ഇംഗ്ലീഷ് സ്കൂൾ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ക്രാന്തദർശിയായ റവ ഫാ ഫ്രാൻസിസ് തുടിപ്പാറ വളരെയധികം ചിന്തിക്കുകയും അതിന്റെ പ്രയോഗികതയെപ്പറ്റി പലരുമായി ആലോചിക്കുകയും ചെയ്തു ഈ സന്ദർഭത്തിലാണ് അന്ന് ചങ്ങനാശ്ശേരി രൂപതാക്ഷ്യനായിരുന്ന കാളാശ്ശേരി പിതാവ് അദ്ദേഹത്തിന്റെ ആഗ്രഹം മനസ്സിലാക്കി അച്ചനെ പ്രോത്സാഹിപ്പിക്കുകയും ആ കാര്യത്തിനായി ചുമതലപ്പെടുത്തുകയും ചെയ്തു. സമൂഹത്തിന്റെ സമഗ്ര വളർച്ചയ്ക്ക് സ്ത്രീ വിദ്യാഭാസത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ടാണ് 1929 ഡിസംബർ 25 -ന് സ്കൂൾ കെട്ടിടത്തിന് ശിലാസ്ഥാപനകർമ്മം നടത്തി യത് .1930 മെയ് 19 -ന് കാളാശ്ശേരി പിതാവ് ഭരണങ്ങാനം ഫൊറോനാ പള്ളിയിൽ വച്ച് ഇന്ന് ഭുവനപ്രസിദ്ധയായിരുന്ന വി .അൽഫോൻസാമ്മയ്ക്കും മറ്റ് ഏഴ് സഹോദരിമാർക്കും സഭാവസ്ത്രം നൽകി .അന്നേ ദിവസം തന്നെ ആ വന്ദ്യദേഹം ഇവിടെ എത്തി ഈ സ്കൂളിന്റെ ഔപചാരിക ഉൽഘാടന കർമ്മം നിർവഹിച്ചു . വിദ്യാഭാസ പ്രവർത്തനങ്ങളെ ആത്മീയ ദൗത്യമായിപരിഗണിച്ച റവ .ഫാദർ .ഫ്രാൻസിസ് തുടിപ്പാറ യുടെ ശ്രേഷ്ടനേതൃത്വമാണ് ഈ മഹത് സ്ഥാപനത്തിന് തുടക്കം കുറിക്കാൻ കാരണമായത്.1948 മുതൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു .1974 ഫെബ്രുവരി 2 മുതൽ ഫ്രാൻസിസ്കൻ ക്ലാരിസ്റ് കോൺവെന്റും 2011 മുതൽ അൽഫോൻസാ ജ്യോതി പ്രൊവിൻസും ഈ സ്ഥാപനത്തിന് നേതൃത്വം നൽകി വരുന്നു.വി .അൽഫോൻസാമ്മയുടെ ആത്മീയ സാന്നിധ്യത്താൽ അനുഗഹിക്കപ്പെട്ട ഈ വിദ്യാലയത്തിന്റെ വളർച്ചയിൽ പങ്കാളികളായ ഏവരേയും ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു.
വി .അൽഫോൻസാമ്മ ഈ സ്കൂളിലെ അധ്യാപികയായിരുന്നു എന്നത് നന്ദിയോടെ ,അഭിമാനത്തോടെ ഞങ്ങൾ അനുസ്മരിക്കുന്നു .പാലാ ഈരാറ്റുപേട്ട റോഡിൽ വി .അൽഫോൻസാമ്മയുടെ മഠത്തിനോട് ചേർന്ന് ശിരസ്സുയർത്തി നിൽക്കുന്ന നമ്മുടെ വിദ്യാലയം അറിവിന്റെ വെളിച്ചവും അറിവിന്റെ വെളിച്ചവും അക്ഷരവിദ്യയും തലമുറകൾക്ക് നിർലോഭം പകർന്നു നല്കിക്കൊണ്ടി രിക്കുകയാണ് .അഞ്ചാം ക്ലാസ്സ് മുതൽ പത്താം ക്ലാസുവരെ ആയിരത്തോളം വിദ്യാർത്ഥിനികൾ ഈ സ്കൂളിൽ വിദ്യ അഭ്യസിക്കുന്നു . ഈ സ്കൂളിനോട് ചേർന്ന് 150 - ഓളം കുട്ടികൾക്ക് വസിക്കാൻ തക്ക സൗകര്യമുള്ള ഒരു ബോർഡിങ്ങും കേരള സ്പോർട്സ് കൗണ്സിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്പോർട്സ് ഹോസ്റ്റലും ഇവിടെയുണ്ട്.ദേശീയ, അന്തർ ദേശീയ തലങ്ങളിൽ വരെ ഉയർന്ന വിദ്യാർത്ഥികളുടെ ഒരു വൻ നിരതന്നെയുണ്ട് ഈ സ്കൂളിന് അഭിമാനമായി. വര്ഷങ്ങളായി എസ് .എസ് എൽ സി പരീക്ഷയിൽ ഉന്നതമായ വിജയം (100 %)നേടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു .കലാ രംഗത്തും അതുപോലെതന്നെ കായികരംഗത്തും നമ്മുടെ സ്കൂൾ മുൻപന്തിയിൽ തന്നെയാണ് .നമ്മുടെ വിദ്യാലയം ഭരണങ്ങാനം ഗ്രാമത്തിന്റെ തിലകക്കുറിയായി നിലനിൽക്കുന്നതിൽ നമുക്ക് അഭിമാനിക്കാം .
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |