എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ഭൂമിയുടെ രോദനം

ഭൂമിയുടെ രോദനം

മക്കളെ, മനുഷ്യരാശി നേരിടാനുള്ള ഏറ്റവും വലിയ വിപത്തായി രണ്ടാം ലോകമഹായുദ്ധത്തെ കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽഇന്ന് പരിസ്ഥിതി മലിനീകരണം അതിലധികം ഭയാനകമായ രൂപം പ്രാപിച്ചിരിക്കുകയാണ്. ഭൂമിയിലെ മണ്ണും വെള്ളവും വായുവും ഒരുപോലെ മലിനമായിരിക്കുന്നു. നഗരങ്ങൾ വളരുകയും വ്യവസായങ്ങൾ പെരുകുകയും ചെയ്യുന്നതിനനുസരിച്ച് സ്വാഭാവികമായും നഗരങ്ങളിൽ ജനപ്പെരുപ്പം ഉണ്ടാകും. അതോടൊപ്പം മാലിന്യങ്ങളും കുന്നുകൂടും. എന്നാൽ, ആ മാലിന്യങ്ങൾ വേണ്ടപോലെ കൈകാര്യം ചെയ്യാനുള്ള ശാസ്ത്രീയ സംവിധാനങ്ങൾ കണ്ടെത്തി അവയെ പ്രവർത്തികമാക്കണം. അല്ലെങ്കിൽ പരിസ്ഥിതി ദുഷിക്കും. രോഗങ്ങൾ പടർന്നുപിടിക്കും. ആശുപത്രികൾ നിർമ്മിച്ചതുകൊണ്ടോ പുതിയ ഔഷധങ്ങൾ കണ്ടെത്തിയതുകൊണ്ടോ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ല. വീടും, പരിസരവും വൃത്തിയാക്കുമ്പോൾ മാലിന്യങ്ങൾ വലിച്ചെറിയരുത്. മാലിന്യങ്ങളെ കഴിവതും പുനരുപയോഗിക്കാൻ നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം. അതിനായി ആദ്യം ചെയ്യേണ്ടത് ജൈവമാലിന്യങ്ങളും പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും തരംതിരിക്കുകയാണ്. ജൈവമാലിന്യങ്ങളിൽനിന്ന് ജൈവവളമുണ്ടാക്കാം. അത് കൃഷിക്ക് അത്യന്തം ഗുണകരമാണ്. പ്ലാസ്റ്റിക്ക് മാലിന്യങ്ങളും സംസ്കരിച്ച് പുനരുപയോഗിക്കാം.ഇങ്ങനെ പലവിധത്തിലുള്ള കർമ്മപരിപാടികൾ നമ്മൾ ആവിഷ്കരിക്കണം. ജനങ്ങളിൽ ശുചിത്വവും മാലിന്യസംസ്ക്കരണത്തെക്കുറിച്ചുള്ള അവബോധം വരുത്തുകയും വേണം.
വരും തലമുറയ്ക്ക് തണലെന്ന സ്വപ്നം സാധൂകരിക്കാൻ
ചെറുമര തൈ നടും വൃക്ഷ പ്രേമിയും
അറുത്തെറിയാൻ വെമ്പൽ പൂണ്ട്
മഴു മൂർച്ച കൂട്ടും വികസനപ്രേമിയും
' പണ്ടുകാലത്ത് പരിസ്ഥിതിസംരക്ഷണം പ്രത്യേകിച്ച് ഉണ്ടായിരുന്നില്ല. കാരണം, പ്രകൃതിസംരക്ഷണം സമൂഹജീവിതത്തിന്റെ ഭാഗമായിരുന്നു. സൃഷ്ടിയിൽ സൃഷ്ടാവിനെ കണ്ട അവർ പ്രകൃതിയെയും ജീവജാലങ്ങളെയും ഈശ്വരതുല്യം സ്നേഹിക്കുകയും സേവിക്കുകയും ചെയ്തു. ഈ മനോഭാവം ഒന്നുകൂടി ഉണർത്തുവാൻ നമ്മൾ ശ്രദ്ധിക്കണം.
മാതാവിന്റെ ശാരീരികവും,മാനസികവുമായ ആരോഗ്യം കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. അമ്മ, പോഷകാംശങ്ങളടങ്ങിയ ആഹാരം കഴിക്കുന്നവളും, സന്തോഷവതിയുമാണെങ്കിൽ കുഞ്ഞുങ്ങൾക്ക് മുലപ്പാലിലൂടെ അതിന്റെ ഗുണഫലങ്ങൾ ലഭിക്കും. അതുപോലെ പ്രകൃതിയാകുന്ന അമ്മയുടെ ആരോഗ്യം സുരക്ഷിതമായിരുന്നാൽ നമ്മൾ ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ശുദ്ധവും കഴിക്കുന്ന ഭക്ഷണം പോഷകാംശമുള്ളതുമായിത്തരും.പ്രകൃതി മലിനമാകാതെ സംരക്ഷിച്ചാൽ, അതിന് നമ്മുക്ക് സാധിച്ചാൽ അതിന്റെ ഗുണഫലം ഭാവിതലമുറയ്ക്കും ലഭിക്കും.

അതുല്യ മൈക്കിൾ
9 B എസ്. എച്ച്. ജി. എച്ച്. എസ് ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം