നാശം വിതച്ച മഹാമാരി
കൊറോണയുണ്ടത്രേ കൊറോണായിപ്പോൾ
ലോകമെല്ലാം വിറപ്പിച്ചു കൊണ്ടവൻ
സംഹാര താണ്ഡവനാവുന്നത്രെ
പണക്കാരനെന്നില്ല പാവപ്പെട്ടവനെന്നില്ല
വലിയവനെന്നില്ല ചെറിയവനെന്നില്ല
എല്ലാ കുടിലിലും അവൻ എത്തിനോക്കി
അഹങ്കരിച്ചു നിന്ന മർത്യനെല്ലാം
ജീവനുവേണ്ടി നെട്ടോട്ടമോടി
യുദ്ധക്കാഹളമില്ല അഴിമതിയില്ല
കൊലയില്ല കൊള്ളയില്ല ഫാസ്റ്റുഫുഡുമില്ല
എല്ലാം എത്തിപ്പിടിച്ചു
ലോകമെല്ലാം കീഴടക്കിയവൻ
ഈ കീടത്തെ ചെറുക്കുവാൻ മരുന്നില്ലത്രേ
കേട്ടവർ കേട്ടവർ ഇതിനെ തടുക്കുന്ന
മാർഗങ്ങളെല്ലാം തേടിടുന്നു
സത്യമാർഗത്തിൻ ദിശയല്ലയോ
അഹന്ത വെടിയുക അഹങ്കാരം വെടിയുക
മനുഷ്യാ നീ സമാധാനത്തിനായ് കേഴുക