2022-23 വരെ2023-242024-25


ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്

ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് സ്ഥാപകനായ ബേഡൽ പവൽ വിഭാവനം ചെയ്ത ഉദ്യേശ്യം, തത്വങ്ങൾ, രീതി എന്നിവയ്ക്കനിസൃതമായി പരിശീലനം നടത്തുന്ന ഒരു സ്കൗട്ട് ട്രൂപ്പും ഗൈഡ് ഗ്രൂപ്പും ഞങ്ങളുടെ സ്കൂളിൽ പ്രവർത്തിക്കുന്നു. വ്യക്തിത്വ വികസനത്തിലൂടെ അച്ചടക്കമുള്ളകുട്ടികളായി മാറാൻ ഈ പ്രസ്ഥാനം സഹായകരമാകുന്നു.

പരിസര ശുചീകരണം, മരത്തൈനട്ട് സംരക്ഷിക്കൽ , പച്ചക്കറികൃഷി എന്നിവയിലൂടെ വ്യക്തിത്വ വികസനവും സാമൂഹീക പ്രതിബദ്ധതയും കുട്ടികളിൽ വളർന്നുവരാൻ സഹായിക്കുന്നു.

കബിൽ നിന്ന് രാഷ്ട്രപതി അവാർഡിലേക്ക്......

സ്കൗട്ടിംഗ്, ഗൈഡിങ് പ്രവർത്തനത്തിലൂടെ നാടിന് നന്മ പകരുന്ന വിദ്യാർഥികളെ വാർത്തെടുക്കുവാൻ ഫാത്തിമാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പരിശ്രമിക്കുന്നു. ദ്വിതീയ സോപാൻ തൃതിയ സോപാൻ പുതിയ കാലഘട്ടങ്ങൾ പിന്നിട്ട രാജ്യപുരസ്കാർ രാഷ്ട്രപതി അവാർഡുകളിലേക്ക് കുഞ്ഞുങ്ങളെ നയിക്കുന്ന അതോടൊപ്പം ഇഷ്ടമായ അറിവുകളും അനുഭവങ്ങളും പകർന്നു നൽകി ധീര ജവാന്മാർ ആക്കിമാറ്റുന്ന ഈ സംഘടന ഈ കലാലയത്തിന് ഒരു ഐശ്വര്യമാണ്......... അഭിമാനമാണ്. ഈ കലാലയത്തിന് മാത്രമല്ല, ഈ പ്രദേശത്തിന് മുഴുവൻ അവർ സേവനം ചെയ്യുന്നു.വ്യത്യസ്തമായ മേഖലകളിൽ, ആവശ്യത്തിൽ ഇരിക്കുന്നവരുടെ ജീവിത തുറകളിൽ ഇറങ്ങി ചെല്ലുവാനും അകമഴിഞ്ഞ സേവനങ്ങൾ കാഴ്ച്ചവെക്കുവാനും ഇവർക്ക് സാധിച്ചു. ഇതിന് നേതൃത്വം നൽകുന്ന സ്കൗട്ട് ക്യാപ്റ്റൻ ശ്രീ.അനിൽ സെബാസ്റ്റ്യനും ഗൈഡ്സിന് നേതൃത്വം നൽകുന്ന സി. ആൽവിനും ഈ പോരാളികൾക്ക് മാതൃകയാണ്, പ്രചോദനമാണ്....

രാജ്യപുരസ്കാർ അവാർഡ്

ഫാത്തിമ മാത സ്കൂളിൽ നിന്നും എല്ലാവർഷവും കുട്ടികൾ രാജ്യപുരസ്കാർ പരീക്ഷ എഴുതുകയും മികച്ച വിജയം നേടുകയും ചെയ്യുന്നു. 2021-22 അധ്യയന വർഷത്തിൽ 21 കുട്ടികൾ രാജ്യപുരസ്കാർ പരീക്ഷ എഴുതുകയും മികച്ച വിജയം നേടുകയും ചെയ്തു

പതാക ഉയർത്തൽ

ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് സ്ഥാപകനായ ബേഡൽ പവലിന്റെ ജൻമദിനത്തോടനുബന്ധിച്ച് ഗൈഡ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ഫ്ലാഗ് മാസ്റ്റ് നടത്തി

പ്ലാസ്റ്റിക് വിമുക്ത ക്യാംപസ്

സ്കൂൾ ക്യാംപസും പരിസര പ്രദേശങ്ങളും ഗൈഡ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ എല്ലാ ദിവസവും പ്ലാസ്റ്റിക് വിമുക്തമാക്കുന്നു.

പച്ചക്കറിത്തോട്ടം

ഗൈഡ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളിനോടനുബന്ധിച്ച് പച്ചക്കറിത്തോട്ടം നട്ടുപരിപാലിക്കുകയും ഉച്ചഭക്ഷണത്തിന് കറികൾക്കായി ഉപയോഗിക്കുകയും ചെയ്യുന്നു.

സൈക്കിൾ റാലി

വായു മലിനീകരണത്തെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങൾ, വായു മലിനീകരണത്തിന്റെദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ, എന്നിവ കുട്ടികൾക്ക് മനസ്സിലാക്കികൊടുക്കുന്നതിനായി ഗൈഡ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു


തിരികെ...പ്രധാന താളിലേയ്ക്ക്...