എന്റെ വിദ്യാലയം

ഓരോരോ മാതാപിതാക്കളും തന്റെ കുരുന്നുകളെ വിദ്യാഭ്യാസത്തിനായി വിദ്യാലയത്തിലേയ്ക്ക് അയക്കുന്നത് ഒരു പ്രകാശപൂർണമായ ഭാവിയിലേക്ക് കൈയെത്തിക്കാൻ വേണ്ടി മാത്രമല്ല പുസ്തകത്തിന് പുറമെയുള്ള മൂല്യ പഠനങ്ങളും വിദ്യാർത്ഥികളുടെ കലകളെ ഉണർത്തുവാൻ പ്രയത്നം നടത്തുന്ന അദ്ധ്യാപകരും സാമൂഹിക ഇടപെടലുകളും ശാഖതമാകുവാൻ കുട്ടികളുടെ സൗഹൃദവും അതിലൂടെ അവരിൽ വരുന്ന സ്വഭാവ സവിശേഷതകളും കുടുംബങ്ങളിൽ മാത്രമല്ല വിദ്യാലയങ്ങളിലും ഒരുപാട് ഗുണങ്ങളുടെ സ്വാധീനം ചെലുത്താൻ സാധിക്കുന്നതാണ്. ഓരോരുത്തരും തങ്ങളുടെ ആദ്യ വിദ്യാഭ്യാസം അഭ്യസിക്കുന്നത് താൻ ജീവിക്കുന്ന ചുറ്റുപാടിൽ നിന്നാണ് .വിദ്യാലയത്തിന്റെ ചവിട്ടുപടികളിൽ നിലയുറപ്പിച്ചു തുടങ്ങുന്ന ഭൂരിപക്ഷം കുട്ടികളും ഒരു കണ്ണീരിലൂടെയാണ് തുടക്കമിടുന്നത് വിദ്യാർഥികൾ രാജ്യത്തിന്റെ പ്രതീക്ഷയും അഭിമാനവുമാകുവാനും തങ്ങളുടെ ഭാവി സുരക്ഷിതമാകുവാനും സന്നദ്ധരാകണം അദ്ധ്യാപകർ പാഠപുസ്തകങ്ങൾക്കു പുറമെ തങ്ങൾക്കറിയാവുന്ന മൂല്യപാഠങ്ങളും വിദ്യാർത്ഥികൾക്ക് പകർന്ന് നൽകണം .സാമൂഹിക ഇടപെടലുകൾ ശക്തമാകുവാൻ വിദ്യാർത്ഥികളുടെ സൗഹൃദം അവരെ വളരെ സ്വാധിനിക്കുന്നു .വിദ്യാലയത്തിലെ ആദ്യ ദിവസവും അവസാന ദിവസവും വളരെ വികാര നികാരനിർഭരവും സ്മരണകളാൽ നിറയ്ക്കുന്നതുമാണ് .വിദ്യാർത്ഥികൾ പരസ്പരം സഹകരിക്കുന്നതും സഹായിക്കുന്നതും തനിക്കുള്ളത് മറ്റുള്ളവർക് പകർന്നു നല്കാൻ തല്പരരാകുന്നതും പൊട്ടിചിരിയുടെയും ആഹ്ലാദത്തിന്റെയും ഇണകത്തിന്റെയും പിണക്കത്തിന്റെയുംദിനങ്ങൾ വെറും നാൾ ചുമരുകളിൽ ഒതുങ്ങാത്ത വിദ്യാലയം എന്ന കൂട്ടായ്മയിലൂടെയാണ് .കറുത്ത ചുവരുകളിൽ വെളുത്ത അക്ഷരങ്ങളിൽ പാഠഭാഗങ്ങൾ പഠിപ്പിച്ചു നൽകുമ്പോൾ അറിവിന്റെ കൊച്ചുലോകമായ വിദ്യാലയം സമൂഹത്തിൽ നന്മ വിതയ്ക്കുന്നതാണ്. .വിദ്യാർത്ഥികൾക്ക് പഠനംമൂലം മാനസിക സമ്മർദ്ദം ഉണ്ടാകാതിരിക്കാൻ സഹപാഠികൾക്കൊപ്പമുള്ള വിനോദയാത്ര വർഷത്തിന്റെ അവസാനത്തിൽ നടത്താറുണ്ട്.വിദ്യയെക്കാൾ വലിയൊരു ആയുധം ലോകത് മറ്റൊന്നുമില്ല.വിദ്യ അഭ്യസിപ്പിക്കുന്ന വിദ്യാലയമാകട്ടെ ലോകത്തിന്റെ ശക്തി കേന്ദ്രവും .ഒരാളുടെ ജീവിതനിലവാരത്തെ തന്നെ മാറ്റിമാരാകാൻ സ്വാധിനിക്കുന്ന ദീർഘ ദൂരം സഞ്ചരിക്കേണ്ട ഒരു പാതയാണ് വിദ്യാഭ്യാസം.വിദ്യ അമൃതമാകുന്നു, ഗുരുക്കന്മാരെയും വിദ്യാലയത്തെയും ആദരിക്കുക നമ്മുടെ കർത്തവ്യവും

- ഇഷിത ആൻ സബേത്ത്