എടയാർ എൽ പി എസ്/അക്ഷരവൃക്ഷം/പ്രകൃതി നൽകിയ പാഠം
പ്രകൃതി നൽകിയ പാഠം
കുറേ ദിവസങ്ങളായി തുടരുകയാണ് ഇത്തവണത്തെ അവധിക്കാലം.അതിൻെറ കാരണം കൊറോണ തന്നെ.സ്കൂൾ അടച്ചതു മുതൽ കുട്ടികളായ ഞങ്ങളും ലോക്ഡൗണിൽ തന്നെ. ഒന്നു പുറത്തിറങ്ങി കളിക്കാനോ കൂട്ടുകാരുടെ വീട്ടിൽ പോകാനോ കഴിയുന്നില്ല.എന്തു ചെയ്യും?എൻെറ അവസ്ഥ കണ്ട് ഉമ്മയും ഉപ്പയും കുറേ കഥകളും കാര്യങ്ങളും പറഞ്ഞു തന്നു.അതിലൊന്നാണ് പണ്ടത്തെ കാലം. അക്കാലത്ത് വ്യക്തിശുചിത്വത്തിനോടൊപ്പം പരിസരശുചിത്വത്തിനും പ്രാധാന്യം ഉണ്ടെന്നു മനസ്സിലായി.നമുക്ക് വേണ്ട ഭക്ഷണസാധനങ്ങളും ഔഷധവും ഒക്കെ വീട്ടുവളപ്പിൽ തന്നെ ഉണ്ടായിരുന്നു.പുറത്തു പോയി വരുമ്പോൾ കാലും കൈയ്യും മുഖവും കഴുകി വൃത്തിയാക്കിയേ അകത്തു കയറുകയുള്ളൂ. വിഷരഹിതമായ ഭക്ഷണം കഴിക്കുന്നതിലൂടെ രോഗപ്രതിരോധശേഷിയും ഉണ്ടായിരുന്നു. അതിനാൽ തന്നെ രോഗങ്ങളും കുറവായിരുന്നു.രോഗം വന്നാൽ തന്നെ പറമ്പിലെ ഔഷധം ഉപയോഗിക്കും.മുററത്തെ തുളസി, തുമ്പ എന്നിവയുടെ പ്രാധാന്യം എനിക്ക് മനസ്സിലായി. ഈ കൊറോണക്കാലത്ത് ഇതൊക്കെ കേട്ടപ്പോൾ ഞാൻ ഇപ്പോഴത്തെ കാര്യം ഓർമിച്ചുപോയി.എവിടെ പോയി വന്നാലും ശരീരം വൃത്തിയാക്കാതെ അകത്തു കയറുന്നവർ, വിഷം കലർന്ന ഭക്ഷണം,എപ്പോഴും രോഗം,മരുന്ന്,ഇഞ്ചക്ഷൻ,...ഈ കൊറോണക്കാലത്ത് പ്രകൃതിയെ അടുത്തറിയാൻ എനിക്ക് കുറച്ചൊക്കെ കഴിഞ്ഞു. നമ്മുടെ ശുചിത്വം രോഗങ്ങളെ തടയും എന്നു മനസ്സിലായി.കൊറോണ പരത്തുന്ന രോഗത്തെ തടയാൻ സർക്കാറിൻെറയും ആരോഗ്യവകുപ്പിൻെറയും നിർദേശങ്ങൾ പാലിക്കാം. കൊറോണ ഇല്ലാത്ത നല്ല നാളേക്കായ് പ്രാർത്ഥിക്കാം..
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം |