ഭൂമിയിലാകെ നാശം വിതയ്ക്കുന്ന രോഗമാണ്
കൊറോണ അഥവാ കോവിഡ് 19
മനുഷ്യരിലും മൃഗങ്ങളിലും പടരുന്ന വൈറസാണിത്
ഇതിന്റെ വ്യാപനം സമൂഹത്തിനാകെ ഭീഷണിയാണ്.
മനുഷ്യരിൽ തൊണ്ടവേദന, ജലദോഷം, പനി
എന്നിവയിൽ തുടങ്ങി മാരകമായ രോഗങ്ങളിലേക്ക്
ചെന്നെത്തി ജീവനു ഭീഷണിയാകുന്നു
വാക്സിനുകൾ കണ്ടുപിടിക്കാത്തത് ഗുരുതര ഭീഷണിയാണ്.
ക്ഷീണം, വരണ്ട ചുമ, പനി, ശരീരവേദന,
മൂക്കടപ്പ്, തൊണ്ടവേദന, വയറിളക്കം
തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ
ചിലപ്പോ തുടക്കത്തിൽ ലക്ഷണങ്ങളില്ലാതെയും വരും.
എല്ലാ മനുഷ്യർക്കുംഇത് ഭീഷണിയാണെങ്കിലും
കുഞ്ഞുങ്ങൾക്കും പ്രായമായവർക്കും
ഹൃദ് രോഗം, ശ്വാസകോശരോഗം എന്നീ
രോഗങ്ങളുള്ളവർക്കും ഇത് ഗുരുതര ഭീഷണിയാണ്.