എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/ കോവിഡ് 19
രചനയുടെ പേര്
മനുഷ്യവംശത്തിനു തന്നെ ഭീഷണിയായ കൊറോണവൈറസുകൾ പൊട്ടിപ്പുറപ്പെട്ടത് ചൈനയിലെ വുഹാനിൽ നിന്നാണ്. ആ നഗരത്തിലെ ഒരു മാർക്കറ്റിൽ വേട്ടക്കാരൻ പിടിച്ചുകൊണ്ടുവന്ന പന്നിയിൽ നിന്ന് കൊറോണവൈറസ് അറവുകാരന്റെ ശരീരത്തിൽ പ്രവേശിച്ചു. പിന്നീട് ആ വൈറസ് അറവുകാരന്റെ ശരീരത്തിൽ കിടന്നു പെരുകി. പതിനാലു ദിവസത്തിനുള്ളിൽ കോടിക്കണക്കിന് വൈറസുകൾ ഉണ്ടായി. പതിനാലു ദിവസത്തിനുള്ളിൽ തന്നെ രോഗലക്ഷണങ്ങൾ കാണുകയും ചെയ്തു. അങ്ങനെ അറവുകാരൻ ആശുപത്രിയിൽ ആയി. നില അതീവഗുരുതരമായി. ആറുദിവസത്തിനു ശേഷം മരണപ്പെടുകയും ചെയ്തു. ശ്വാസകോശപഴുപ്പും,ശ്വാസംമ്മുട്ടും,പനിയും,ചുമയും,തൊണ്ടവേദനയും കണ്ടപ്പോൾ ഡോക്ടർമാർ ന്യൂമോണിയ ആണെന്ന് പറഞ്ഞു. അപ്പോഴേക്കും ഈ വൈറസ് അറവുകാരന്റെ ഭാര്യയിലേക്കും, കുട്ടികളിലേക്കും,അയൽവാസികളിലേക്കും,കുടുംബക്കാരിലേക്കുമൊക്കെ എത്തിയിരുന്നു. അവർക്കും പതിനാലു ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണാൻ തുടങ്ങി. ഇതോടെ അവരും ആശുപത്രിയിലായി. പിന്നെ അവരുമായി ഇടപഴകിയവർക്കും... ഡോക്ടർമാരും,നേഴ്സുമാരും ആശങ്കയിലായി. ദിവസങ്ങൾ കൂടുന്തോറും കൂടുതൽ ആളുകൾ രോഗലക്ഷണങ്ങളായി എത്തി. കുറെ പേർ മരിച്ചു വീണു. അതിൽ ഡോക്ടർമാരും നഴ്സുകളും... അവർ ലോകാരോഗ്യസംഘടനയെ അറിയിച്ചു. കുറെ ദിവസത്തിനു ശേഷം രോഗം എന്താണെന്ന് കണ്ടെത്തി. "കൊറോണ വൈറസ് ". അതിനു പുതിയ പേരും നൽകി. "കോവിഡ് 19". ഇത് ചൈന ഒട്ടാകെ വ്യാപിച്ചു. അതിനു ശേഷം മറ്റു രാജ്യങ്ങളിലേക്കും പടർന്നു പിടിച്ചു ഈ മഹാമാരി! ഡോക്ടർമാരും, നഴ്സുമാരും ഉൾപ്പെടെ കുറെ പേർ മരണത്തിനു കീഴടങ്ങി. ചൈന ആരോടും പറയാതെ ഈ രോഗത്തെ മറച്ചുവെച്ചു. അതാണ് ലോകം മൊത്തം വ്യാപിക്കാൻ കാരണമായത്. ഈ രോഗത്തെക്കുറിച്ച് 2018ൽ എഴുതിയ ഗവേഷക ലേഖനം മുന്നറിയിപ്പ് നൽകിയിരുന്നു. അമേരിക്കൻ ഐക്ക്യനാടുകളിലെ നാഷണൽ അക്കാദമി ഓഫ് സയൻസസ്, ഓഹിയോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, നെതെർലാൻഡിലെ ഉട്രെച്റ്റ് യൂണിവേഴ്സിറ്റി എന്നിവയിലെ ഗവേഷകരാണ് ലോകം ഭയക്കേണ്ട മഹാവ്യാധി പടർത്താൻ ശേഷിയുള്ള വൈറസിനെ കുറിച്ച് രണ്ടു വർഷം മുമ്പ് മുന്നറിയിപ്പ് നൽകിയത്. പോർസിൻ ഡെൽറ്റ കൊറോണ (പിഡികോവി) എന്നവൈറസ് 2012ൽ ചൈനീസ് പന്നികളിൽ ആദ്യമായി തിരിച്ചറിഞ്ഞതായും പിന്നീട് ഒഹായോയിലെ പന്നികളിൽ വയറിളക്കം പടർന്നു പിടിച്ചതായും സൂചിപ്പിച്ച ഗവേഷകർ ഇത് രൂപമാറ്റത്തിലൂടെ മനുഷ്യരിൽ മാരകമായ വിധത്തിൽ പടർന്നു പിടിച്ചേക്കാമെന്ന മുന്നറിയിപ്പാണ് നൽകിയത്. കൊറോണ വൈറസുകൾ മനുഷ്യരിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് കാരണമാകാറുണ്ടെന്നും ന്യൂമോണിയ അല്ലെങ്കിൽ ബ്രോങ്കയ്‌റ്റിസ് പോലുള്ള ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകുമെന്നും അഭിപ്രായപ്പെട്ട ഇവര് മനുഷ്യരിൽ മാരകരോഗങ്ങൾക്ക് കാരണമായ മാർസ്, സെർ സ് വൈറസുകൾ മൃഗങ്ങളിൽ നിന്നും പടർന്നതുപോലെ ഇതും മൃ ഗങ്ങളിൽ നിന്നാകും മനുഷ്യരിലേക്ക് എത്തുകയെന്നും അഭിപ്രായപ്പെട്ടിരുന്നു. വളർന്നു വരുന്നകൊറോണ വൈറസുകളെക്കുറിച്ച് വളരെയധികം ആശങ്കയുണ്ടെന്നും, മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പടർന്നു മഹാമാരിയായി മാറാൻ സാധ്യതയുണ്ടെന്നുമാണ് ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി കോളേജ് ഓഫ് വെറ്ററിനറിയിലെ പ്രിവന്റിവ് മെഡിസിൻ പ്രൊഫസറും ഗവേഷകസംഘത്തിലെ അംഗവുമായ ലിൻഡ സെയ്ഫ് സൂചിപ്പിച്ചത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഉയർന്നു വരുന്ന മൂന്നാമത്തെ രോഗകാരിയായ നോവൽ കൊറോണ വൈറസ് ആണ് ഇപ്പോഴത്തെ സാർസ് കൊറോണ വൈറസ് 2. ആദ്യത്തേത്, 2003ൽ കണ്ടെത്തിയതും സാർസ് കൊറോണ വൈറസ് എന്ന് പേരിട്ടതുമായ സാർസ് ആയിരുന്നു. ഇത് 8000പേരെ ബാധിച്ചു. 800ഓളം മരണങ്ങൾക്കും കാരണമായി. അതിനെ തുടർന്ന് പത്തുവർഷത്തിന് ശേഷം ഉണ്ടായ മെർസ് കൊറോണ വൈറസ് 2494പേരേ ബാധിച്ചു. 900മരണങ്ങളും രേഖപ്പെടുത്തി. അതിനെക്കാളൊക്കെ ഭീകരമായ തരത്തിലായിരി ക്കും പുതിയ വൈറസ് ലോകത്ത് വ്യാപിക്കുകയെന്നും 2018ൽ എഴുതപ്പെട്ട ലേഖനത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - ലേഖനം |