എച്ച് എസ് പെങ്ങാമുക്ക്/അക്ഷരവൃക്ഷം/ആശങ്കയല്ല വേണ്ടത് ജാഗ്രതയാണ്

ആശങ്കയല്ല വേണ്ടത് ജാഗ്രതയാണ്

2020 ഒട്ടേറെ പ്രതീക്ഷകളോടെ കടന്നുവന്ന പുതുവർഷം .ആ സ്വപ്നങ്ങൾ എല്ലാം തകർത്തെറിഞ്ഞു കൊണ്ടാണ് കൊറോണയുടെ വരവ്. ചൈനയിലെ വുഹാനിൽ നിന്ന് വന്ന വിദ്യാർത്ഥിയിലൂടെ നമ്മുടെ നാടും കൊറോണയെ രുചിച്ചു.

പിന്നീടങ്ങോട്ട് എല്ലാ കീഴ്‌വഴക്കങ്ങളേയും മാറ്റി മറിച്ചുകൊണ്ടായി കാലത്തിൻറെ പോക്ക് .രോഗികളുടെ എണ്ണം ദിനം തോറും വർദ്ധിച്ചു വന്നു. പരീക്ഷകൾ മാറ്റി. തെരുവുകൾ നിശബ്ദമായി. വഴികളിൽ സ്ട്രീറ്റ് ലൈറ്റുകൾ ആർക്കോവേണ്ടി പ്രകാശം പരത്തി. ജില്ലാ അതിർത്തികൾ അടച്ചു . എല്ലാ വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. പള്ളികളിലേയും ക്ഷേത്രങ്ങളിലേയും പ്രാർത്ഥനകൾ ഓൺലൈനായി . ആളുകൾ വീടിനുള്ളിൽ ഒതുങ്ങിക്കൂടി . യാത്രകൾ ഇല്ലാതെയായി. മാസ്കും കയ്യുറയും ജീവിതശൈലിയുടെ ഭാഗമായി.

അവധിക്കാലത്തെ കുറിച്ച് ഒത്തിരി സ്വപ്നങ്ങൾ കണ്ടവരായിരുന്നു ഞങ്ങൾ . മുറ്റത്തിറങ്ങി കളിക്കാൻ കഴിയാതെ പൂമുഖ വാതിൽക്കൽ വന്ന് എത്തി നോക്കി തിരിച്ചുപോകുന്ന ഞങ്ങൾ.ഞങ്ങളുടെ ദുഃഖം ഉള്ളിലൊതുക്കി. ടിവിയോടും കളിപ്പാട്ടങ്ങളോടും കൂടുതൽ കൂട്ടുകൂടി . വിരുന്നു വരുന്ന ബന്ധുക്കളില്ല .കളിക്കാൻ കാത്തുനിൽക്കുന്ന കൂട്ടുകാരില്ല ......നീണ്ടുപോകുന്ന ലോക്ഡൗൺ .

ഈ ലോക് ഡൗൺ കാലത്ത് ഒരുപാട് പുതിയ കാര്യങ്ങൾ ഞങ്ങൾ മനസ്സിലാക്കി.കൊറോണക്കായി ഓരോ ജില്ലകളിലും മെഡിക്കൽ കോളേജ് ഉൾപ്പെടെ രണ്ട് ആശുപത്രികളിൽ പ്രത്യേകം ഐസൊലേഷൻ ചികിത്സ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഓരോ ആശുപത്രിയിലും നോഡൽ ഓഫീസറുടേയും സൂപ്രണ്ടിന്റേയും ഫോൺ നമ്പർ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇവരെ ഫോണിൽ ബന്ധപ്പെട്ടതിനു ശേഷം ചികിത്സക്കായി ഏർപ്പെടുത്തിയ മുറിയിലേക്ക് നേരിട്ട് പോകേണ്ടതാണ്. ഇതിനുവേണ്ടി ഓ പ്പി , ക്യാഷ്വാലിറ്റി ഭാഗത്തേക്ക് പോകേണ്ട ആവശ്യമില്ല.എത്രയും പെട്ടെന്ന് വിദഗ്ധ ചികിത്സ ലഭ്യമാക്കാനും രോഗം മറ്റുള്ളവരിലേക്ക് പകരുന്നത് തടയാനും വേണ്ടിയാണ് ഈ ക്രമീകരണം . ഇങ്ങനെ എത്ര എത്ര സൗകര്യങ്ങൾ ആണ് നമ്മുടെ ഗവൺമെൻറ് നമുക്ക് വേണ്ടി ചെയ്ത തന്നിട്ടുള്ളത്. നമ്മുടെ ഗവൺമെന്റിനും ആരോഗ്യമന്ത്രിക്കും ഈ ഒരു അവസരത്തിൽ ഒരു ബിഗ് സല്യൂട്ട്. നമ്മുടെ മുഖ്യമന്ത്രി എന്നും ഓർമ്മിപ്പിക്കുന്നത് പോലെ നമുക്ക് ആശങ്ക അല്ല വേണ്ടത് ജാഗ്രതയാണ്.ജാഗ്രതയോടെ നമുക്ക് മുന്നേറാം

രണദിവെ എ ആർ
7A എച്ച് എസ് പെങ്ങാമുക്ക്
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം