നാം കണ്ടു നടുങ്ങി
നാടു കണ്ടു നടുങ്ങി
ജീവനുകൾ പൊഴിച്ച പ്രളയത്തെക്കണ്ട് നടുങ്ങി
കാടും മേടും പുഴയും മലയും നടുങ്ങി
പച്ചയായ മനുഷ്യജീവനെ പൊഴിച്ച
പ്രളയത്തെ കണ്ടുനിന്നവർ പൊഴിച്ചതും പലതുള്ളികൾ
ജീവന്റെ സ്പന്ദനങ്ങൾ നിലച്ച
ജനങ്ങളോ ജാതിഭേദമന്യേയായ്
ജീവിച്ചവർ തന്റെ അന്ത്യമറിഞ്ഞില്ല
സാഹസത്തിൽ ഉഴലുന്ന ജീവിതങ്ങൾക്ക്
സ്വാന്ത്വനവുമായ് എത്തിയവരുടെ
സ്നേഹം കണ്ടവർ നമ്മൾ
കണ്ടുനിന്ന കണ്ണീർത്തടങ്ങൾ വറ്റി
കണ്ടൊന്നാശ്വസിക്കാൻ പോലും പറ്റാത്തയീ
കാലത്ത് ഇനിയെങ്കിലും കനിയേണം
കാവലാളായി വരേണം ഈ പ്രപഞ്ചം