എച്ച് എഫ് എൽ പി എസ് തത്തംപള്ളി/അക്ഷരവൃക്ഷം/അപ്പുണ്ണിയുടെ അവധിക്കാലം

അപ്പുണ്ണിയുടെ അവധിക്കാലം


-അപ്പുണ്ണി സ്ക്കൂളിൽ നിന്നും വളരെ സന്തോഷത്തോടെയാണ് ഓടി വന്നത്. അവന്റെ അമ്മ ഉമ്മറത്തിരുപ്പുണ്ടായിരുന്നു.അമ്മയെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തുകൊണ്ട് അവൻ പറഞ്ഞു 'അമ്മേ ഇനി കുറേ നാളത്തേയ്ക്ക് ഞങ്ങൾക്ക് പഠിത്തമില്ല. നോക്കമ്മേ ഞാൻ വരുന്ന വഴി ഒരു സായിപ്പ് തന്ന പേനയാ ഞാൻ ഇംഗ്ലീഷിൽ സംസാരിച്ചപ്പോൾ എന്റെ കൈ പിടിച്ചുകുലുക്കി മിടുക്കൻ എന്നെന്നെ അഭിനന്ദിക്കുകയും ചെയ്തു., അമ്മ ചിരിച്ചു കൊണ്ട് ആ കൊള്ളാമല്ലോ എന്ന് പറഞ്ഞു. അങ്ങനെ ഏതാനും ദിവസങ്ങൾ കഴിഞ്ഞു. അച്ഛനും ജോലിക്കൊന്നും പോകുന്നില്ലല്ലോ എന്താമ്മേ കാരണം? മോനെ കൊറോണ എന്ന പുതിയൊരു രോഗം എല്ലായിടത്തും പടർന്നുകൊണ്ടിരിക്കുകയാണ്. ഇതൊരു പകരുന്ന രോഗമാണ്. അതുകൊണ്ടാണ് നിങ്ങൾക്കും പഠിത്തമില്ലാത്തത് ഞങ്ങളോടും ടീച്ചർ ഇതിനെപ്പറ്റി പറഞ്ഞിരുന്നു. ഞാനോർത്തത് കൊച്ചു കുട്ടികൾക്കു മാത്രമെ പേടിക്കേണ്ടതുള്ളൂ എന്നാണ്,വലിയവർക്കും ഈ രോഗം വരും അല്ലേ അമ്മേ ?അതെ മോനെ ...ഏതാനും ദിവസം കഴിഞ്ഞപ്പോൾ അപ്പുറത്തെ വീട്ടിലെ മീനാക്ഷിയമ്മ അപ്പുവിന്റെ വീട്ടിലെത്തി കഞ്ഞി വയ്ക്കാനായി നാഴി അരി ചോദിച്ചു. അവന്റെ അമ്മ കൊടുത്തില്ല.ഒടുവിൽ അപ്പുണ്ണിയുടെ നിർബന്ധം മൂലം അമ്മ അരി മീനാക്ഷിയമ്മയ്ക്ക് കൊടുത്തു. അവർ സന്തോഷത്തോടെ തിരികെപ്പോയി. അപ്പോൾ അമ്മ അവനെ ശകാരിച്ചു ,ഈ ലോക്ക് ഡൗൺ കാലത്ത് വരുന്നവർക്കെല്ലാം അരി വാരി കൊടുത്താൽ നമ്മൾ എങ്ങനെ കഴിയും.? ഈ ചെറുക്കനിത്തിരി കൂടുന്നുണ്ട്? അപ്പു കളിക്കാനായി ഓടിപ്പോയി. കുറച്ചു കഴിഞ്ഞ് വിയർത്ത് കുളിച്ച്കയറി വന്ന അപ്പുവിനെ അമ്മ വഴക്ക് പറഞ്ഞു. കുളിയും പ്രാർത്ഥനയും ഭക്ഷണവും കഴിഞ്ഞ് കിടക്കാനായി പോയ അപ്പു നിർത്താതെ ചുമയ്ക്കാൻ തുടങ്ങി.അമ്മയ്ക്ക് കണ്ടിട്ടു പേടിയായി .അച്ഛൻ അവനെ ആശുപത്രിയിൽ കൊണ്ടുപോയി.അവർ അവനെ ഐസൊലേഷൻ വാർഡിലേയ്ക്ക് മാറ്റി. കാരണം കൊറോണയുടെ എല്ലാ ലക്ഷണങ്ങളും അവനുണ്ടായിരുന്നു. ഡോക്ടേഴ്സ് പരസ്പരം സംസാരിക്കുന്നതു കേട്ട് അപ്പുവിന്റെ അച്ഛൻ അവരോട് ചോദിച്ചു. എന്താ എന്റെ കുട്ടിക്ക്? ഡോക്ടർ പറഞ്ഞു അപ്പുവിന് കൊറോണ യാണോ എന്ന് സംശയമുണ്ട്? ഇതു കേട്ട് അച്ഛനും അമ്മയും ഭയന്നു പോയി. കുറച്ചു നേരം കഴിഞ്ഞ് ഡോക്ടർ അവരെ വിളിച്ച് ചോദിച്ചു..എങ്ങനെയാണ് ഈ കുട്ടിക്ക് ഈ രോഗം പിടിപെട്ടത്? അവർ പരസ്പരം നോക്കി കുറച്ചു നേരം നിശബ്ദരായി ഇരുന്നു.പെട്ടെന്ന് എന്തോ ഓർത്തതു പോലെ അമ്മ പറഞ്ഞു. കുറച്ചു ദിവസം മുമ്പ് ഒരു സായിപ്പ് ഇവനൊരു പേന കൊടുത്തിരുന്നു. അന്നത്തെ സംഭവമെല്ലാം അമ്മ വിവരിച്ചു.ഡോക്ടർ തല കുലുക്കി പറഞ്ഞു അപ്പുവിന്റെ അച്ഛനും അമ്മയും ഇനി ഞങ്ങളുടെ നിരീക്ഷണത്തിലായിരിക്കും. ആ സായിപ്പിനെ എത്രയും വേഗം കണ്ടു പിടിക്കാൻ പോലീസിനും നിർദേശം നൽകി. താമസിയാതെ ആ സായിപ്പിനെ ആശുപത്രിയിൽ എത്തിച്ചു.30 ദിവസങ്ങൾക്ക് ശേഷം അപ്പുവിന്റെ രോഗം ഭേദമായി. അവനും കുടുംബവും ആശുപത്രി വിട്ടു. അപ്പോൾ അപ്പു പറഞ്ഞു. എത്ര ഉത്തരവാദിത്വത്തോടെയാണ് നമ്മുടെ സർക്കാരും ആരോഗ്യ പ്രവർത്തകരും നമ്മളെ നോക്കിയാണ്. അതുകൊണ്ടാണ് ഇത്രവേഗം എന്റെ രോഗം മാറിയത്. ഒരു വലിയ ഭരണസംവിധാനം നമ്മുടെ പിന്നിലുള്ളപ്പോൾ നമ്മൾ കരുതലോടെ ജീവിച്ചാൽ മാത്രം മതി. അച്ഛാ.. നമുക്ക് ഇവർക്കൊരു ബിഗ് സല്യൂട്ട് കൊടുക്കാം.......


ദയാ മൻമഥൻ
3 എച്ച് എഫ് എൽ പി എസ് തത്തംപള്ളി
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ