പരിസരശുചിത്വം രോഗപ്രതിരോധം
“ഇനിയും മരിക്കാത്ത ഭൂമി
നിൻ ആസന്ന മൃതിയിൽ നിനക്കാത്മശാന്തി"
കവികൾ ദീർഘദർശികളാണെന്ന് പറയാറുണ്ട്. ആ ദീർഘദർശനത്തിന്റ്റെ പ്രതിഫലനമാണ് ഈ വരികളിൽ വ്യക്തമാകുന്നത്. ഭൂമിമരിച്ചുകൊണ്ടിരിക്കുകയാണ്. അതിന് മനുഷ്യനാണ് കാരണം. പ്രകൃതിയുടെ ഉത്തമസൃഷ്ടിയാണ് മനുഷ്യൻ. പ്രകൃതിയുമായി യോജിച്ച് പോകേണ്ടതാണ്. എന്നാൽ പ്രകൃതിയുടെ ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയാകുന്നതരത്തിൽ അവൻ തന്റ്റെ പ്രവർത്തനങ്ങൾ തുടരുന്നു.
ഗ്രീക്കുപുരാണത്തിലെ ആരോഗ്യദേവതയായ 'ഹയ്ജീൻ ' എന്ന വാക്കാണ് വൃത്തി അഥവാ ശുചിത്വം എന്നതിന്റ്റെ യഥാർത്ഥ പദം. പലതരത്തിലുള്ള ശുചിത്വമുണ്ട്. വ്യക്തിശുചിത്വം, പരിസരശുചിത്വം എന്നിവ അതിൽ പ്രധാനമാണ്. വീടും പരിസരവും നാടും വൃത്തിയായി സൂക്ഷിക്കുക, അവരവരെത്തന്നെ വൃത്തിയാക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ആരോഗ്യമുള്ള ശരീരവും മനസ്സും ആഗ്രഹിക്കാത്തവരായി ആരെങ്കിലുമുണ്ടോ? വ്യക്തിത്വത്തെ പ്രത്യക്ഷമായും പരോക്ഷമായും സ്വാധീനിക്കുന്ന ഘടകങ്ങളാണിവ. അല്പനേരമെങ്കിലും തൻറെ ആരോഗ്യത്തിനുവേണ്ടി ശ്രദ്ധനൽകിയില്ലായെങ്കിൽ ഭാവിയിൽ രോഗങ്ങളുടെ നീണ്ടനിരയായിരിക്കും കാത്തിരിക്കുക.
കൊറോണ എന്ന വൈറസ് ലോകജനതയ്ക്ക് സമ്മാനിച്ച ആഘാതത്തെപ്പറ്റി നാം ദിനംതോറും മാധ്യമങ്ങളിലൂടെ അറിയുന്നുവല്ലോ. ഈ മഹാമാരി ലോകജനതയെ മുഴുവൻ വിഴുങ്ങുകയാണല്ലോ. ചരിത്രത്താളുകളെത്തന്നെ തിരുത്തിക്കുറിച്ച മഹാമാരിക്കു പിന്നിലെ പരസ്യമായ രഹസ്യം ശുചിത്വമില്ലായ്മയാണ്. പാതിവെന്തതും ചത്തതുമായ എല്ലാത്തരം ജീവികളും ഉരഗങ്ങളും മൃഗങ്ങളും ഇഷ്ടവിഭവമായവരുടെ വൃത്തിയില്ലാത്ത മാർക്കറ്റിലാരംഭിച്ച രോഗാണുവാണ് ഇതിനു കാരണം. കഴിഞ്ഞ ഒരു കാലഘട്ടത്തിൽ അതീവക്ഷാമം അനുഭവിക്കേണ്ടിവന്ന ജനതയ്ക്ക് ഗവൺമെന്റ്റ് അനുവദിച്ചു നൽകിയതാണ് ഈ മൃഗവേട്ട. കാലം ബഹുദൂരം സഞ്ചരിച്ചിട്ടും ഇതു തുടർന്നുകൊണ്ടിരിക്കുന്നു. വന്യമൃഗങ്ങളുടെയും വവ്വാലുകളുടെയും പാന്പുകളുടെയും ഉള്ളിൽ വസിച്ചിരുന്ന വൈറസ് മാർക്കറ്റിൽനിന്നും വ്യക്തികളിലേക്ക് ബാധിക്കുകയായിരുന്നു. ഇനിയെങ്കിലും ഇത് തിരിച്ചറിഞ്ഞുള്ള ഒരു മാറ്റം അനിവാര്യമായിരിക്കുന്നു.
രോഗം വന്നിട്ട് ചികിത്സിക്കുന്നതിനെക്കാൾ രോഗം വരാതെ സൂക്ഷിക്കുകയാണ് ഉത്തമം. അതിനായി നമ്മളാൽ ആകുന്നത്ര ശ്രമിക്കേണ്ടിയിരിക്കുന്നു. പ്രകൃതിസംരക്ഷിക്കുക വെള്ളം, വായു, മണ്ണ് എന്നിവ മലിനമാകാതെ സൂക്ഷിക്കുക എന്നിവ പാലിച്ച് ഈ ഭൂമി നാളേയ്ക്കും എന്ന സങ്കല്പത്തോടെ പ്രവർത്തിച്ച് രോഗങ്ങളോട് വിടപറയാം.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|