എച്ച്. എസ്. എസ് ചളവറ/അക്ഷരവൃക്ഷം/സംസ്കൃതഭാഷയും ആയുർവേദശാസ്ത്രവും

സംസ്കൃതഭാഷയും ആയുർവേദശാസ്ത്രവും

ആയുസ്സിനെ കുറിച്ചുള്ളവേദമാണ് ആയുർവേദം. വേദമെന്ന പദത്തിന് അറിവ് എന്നാണ് അർത്ഥം . ജനനം മുതൽ മരണം വരെയുള്ള കാല ദൈർഘ്യത്തെ ആയുസ്സ് എന്നു പറയുന്നു. ആയതിനാൽ ആയുസ്സിനെക്കുറിച്ച് പറയുന്ന ശാസ്ത്ര ശാഖയാണ് ആയുർവേദം. സംസ്കൃത ഭാഷയിലാണ് ആയുർവേദ ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ളത് . അഥർവ്വവേദത്തിൻ്റെ ഉപവേദമായിട്ടാണ് ചരകൻ ,സുശ്രൂകൻ തുടങ്ങിയ ആചാര്യന്മാരാർ ആയുർവേദത്തെ കുറിച്ച് പറയുന്നത്. എന്നാൽ ചില പണ്ഡിതന്മാർ ഋഗ്വേദത്തിൻ്റെ ഉപവേദമായും ആയുർവേദത്തെ പറയുന്നുണ്ട്. രോഗകാരണം, ലക്ഷണം, ചികിത്സ എന്നിങ്ങനെ മൂന്ന് കാര്യങ്ങളാണ് ആയുർവേദത്തിൻ്റെ പ്രതിപാദ്യ വിഷയം. ആയുർവേദത്തിൽ ആദ്യമായി രചിക്കപ്പെട്ട ഗ്രന്ഥം ചരകമുനിയാൽ രചിക്കപ്പെട്ട ചരകസംഹിത എന്ന ആയുർവേദ ഗ്രന്ഥമാണ് .പരമ്പരാഗത രീതിയിലുള്ള ചികിത്സ രീതി ക്രോഡീകരിച്ചാണ് ചരകൻ ഈ ഗ്രന്ഥം രചിച്ചിട്ടുള്ളത്. സൂത്ര സ്ഥാനം, നിദാനസ്ഥാനം, കല്പസ്ഥാനം, വിമാനസ്ഥാനം എന്നരീതിയിൽ വിഷയ വിഭജനം ചെയ്തിട്ടാണ് ചരകാചാര്യൻ ഈ ഗ്രന്ഥം രചിച്ചിട്ടുള്ളത്. ചരകനുശേഷം ശസ്ത്രക്രിയാരീതിയെ വിവരിച്ചുകൊണ്ട് സുശ്രുതാ ചാര്യൻ ഒരു സംഹിത രചിച്ചു .സുശ്രുത സാഹിത എന്നാണ് ഈ ഗ്രന്ഥത്തിൻ്റെ പേര് .സുശ്രുതനുശേഷം വാഗ്ഭടാചാര്യൻ അഷ്ടാംഗഹൃദയം എന്നു പേരായ മറ്റൊരു ആയുർവേദഗ്രന്ഥവും രചിച്ചു. രസായവിധി എന്ന് അറിയപ്പെടുന്ന ചികിത്സാരീതി അംഷ്ടാംഗഹൃദയത്തിലെ പ്രശസ്തമായ ഒരു ചികിത്സി വിഭാഗമാണ്. ഈ ചികിത്സാ വിഭാഗപ്രകാരം നമ്മുടെ പരിസരങ്ങളിൽ കാണുന്ന നിരവധി ഔഷധസസ്യങ്ങൾ ഉപയോഗിച്ചുള്ള രസായന ചികിത്സാരീതി വിവരിക്കുന്നുണ്ട് .തഴുതാമ [ പുനർനവം] , എന്ന ഔഷധസസ്യത്തെക്കുറിച്ച് അഷ്ടാംഗഹൃദയത്തിൽ ഇങ്ങനെപറയുന്നു .


പുനർനവസ്യാർധപലം നവസ്യ

പിഷ്ടം പിബേദ്യ: പയസാർധ - മാസം
മാസദ്വയം തത്രിഗുണം സമാ-

വാ ജീർണേപി ഭൂയ സ പുനർനവ: - സ്യാത് II


പുതിയ പുനർനവം [വാടാത്ത ] അർദ്ധഫലം (14gram)എടുത്ത് പാലിൽ ചേർത്തരച്ച് പതിനഞ്ചു ദിവസമോമാ, 2 മാസമോ ,6 മാസമോ ,ഒരു വർഷമോ യാതൊരുവനാണോ കഴിക്കുന്നത്‌ അവൻ ജരാനര ബാധിച്ചവനാണെങ്കിലും വീണ്ടും യുവാവായിമാറും. അതിനാലാണ് തഴുതാമയ്ക്ക് പുനർനവം എന്ന പേര് സംസ്കൃതത്തിൽ ലഭിച്ചത്. പുന: എന്ന പദത്തിന് വീണ്ടും എന്നാണ് അർഥം. നവ :എന്ന പദത്തിന് പുതിയത് എന്നാണ് അർത്ഥം. ഇപ്രകാരം നമുക്ക് പരിചിതമായ എള്ള് [കൃഷ്ണ തിലം], കുടങ്ങൽ [ മണ്ഡൂകപർണീ] വയമ്പ് [വചാ] തുടങ്ങിയ ഔഷധസസ്യങ്ങളെക്കുറിച്ചു -ള്ള രസായന ചികിത്സാരീതികളും അഷ്ടാംഗഹൃദയത്തിൽ പ്രതിപാദിക്കുന്നുണ്ട്.ഇപ്രകാരം വിജ്ഞാനപ്രദവും ഉപകാരപ്രദവുമായ അനേക വിഷയങ്ങൾ സംസ്കൃത ഭാഷയിൽ അടങ്ങിയിട്ടുണ്ട്.

ശ്രേയ K
8 G എച്ച്. എസ്. എസ് ചളവറ
ഷൊർണ്ണൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം