ഞാൻ വീടിനു പുറത്തേക്കൊന്ന് കണ്ണോടിച്ചു....
കണ്ടത് ഹൃദയം തകർത്ത കാഴ്ച്ച......
ചുറ്റും ദുർഗന്ധവും, മാലിന്യക്കൂമ്പാരങ്ങളും മാത്രം!...
ഞാൻ വീടിനകത്തേക്ക് നോക്കി....
ആഹാ! നല്ല തെളിഞ്ഞ അന്തരീക്ഷം....
പുറം വൃത്തിയില്ലാതെ കിടക്കുമ്പോൾ അകം നന്നായിട്ടെന്തു കാര്യം!....
ഞാൻ പുറത്തേക്ക് ഇറങ്ങി.....
മേലോട്ട് നോക്കി ദൈവത്തെ വിളിച്ചു.....
പിന്നീടാലോചിച്ചപ്പോൾ തോന്നി.....
"ദൈവത്തെ വിളിച്ചിട്ടെന്തു കാര്യം.....
എല്ലാം ഞാനെന്ന മനുഷ്യൻ്റെ പ്രവർത്തിക്കൊണ്ടൊന്നു മാത്രം!".......