ഇനിയും പരീക്ഷണം - തുടരുമീ വേളയിൽ
കാത്തിരിക്കൂ നിങ്ങൾ
തെളിഞ്ഞൊരാകാശത്തിനായ് ....
പ്രതീക്ഷതൻ കടിഞ്ഞാണുമായ്
സേവനം ചെയ്തിടുന്നു ടീച്ചറമ്മയും കൂട്ടരും
രാപകലില്ലാതെ അധ്വാനിച്ചീടുന്ന കാവലാൾ,
വീഥികൾ തോറും നിൽപ്പുണ്ട് കാവലായ് !
പിന്തുണച്ചീടുക കഴിയുന്ന തത്രയും......
ദു:ഖവും കോപവും മാറ്റി നിർത്തീടുക
ആരോഗ്യ പൂർണ്ണമാം നാളത്തെ നാടിനായ്
ബീർബലിൻ തൂലിക
മന്ത്രിച്ച പോലെ,യീ നേരവും കടന്നു പോകും!
മാതൃത്വം വെടിഞ്ഞമ്മ
ഉഗ്ര സ്വരൂപയായ് തീർന്നൊരാ നേരവും
കടന്നു പോയപോൽ !
കൊറോണതൻ ചുടലക്കളത്തിൽ നിന്നു -
യർത്തെഴുന്നേൽക്കുമാ പഴയ മൂല്യവും....
ശാന്തരായ് കാത്തിരിക്കു
തെളിഞ്ഞൊരാകാശത്തിനായ് ....