എച്ച്. എസ്. എസ് ചളവറ/അക്ഷരവൃക്ഷം/കൂടിനുളളിലെ പക്ഷി

കൂടിനുളളിലെ പക്ഷി

ഞാൻ ഉറക്കത്തിൽ നിന്നും എണീറ്റു.കണ്ണ് തിരുമ്മി പുറത്തേക്കൊന്ന് കണ്ണോടിച്ചു.ആകാശത്തെ ഉദയസൂര്യൻ വീടിന്റെ മുറ്റത്തേക്ക് പ്രകാശം പരത്തുന്നുണ്ട്. പുറത്ത് മരക്കൊമ്പിലിരിക്കുന്ന കുയിൽ മനോഹരമായ ഒരു പാട്ട് പാടുന്നുണ്ട്. പുറത്ത്, ചെടികളിലേയും വൃക്ഷചില്ലകളിലേയും ഇലകൾ കുയിലിന്റെ പാട്ട് കേട്ടന്നോളം നൃത്തം ചെയ്യുന്നുണ്ട്. അന്തരീക്ഷത്തിലൂടെ ഒഴുകിയെത്തുന്ന ഇളം തെന്നൽ എന്റെ മുഖം തലോടുന്നുണ്ട്. ഇതെല്ലാം പുറത്തിറങ്ങി ആസ്വദിക്കണമെന്നുണ്ട്. പക്ഷെ, ഞാനിപ്പോൾ ഒരു കൂടിനുള്ളിൽ ഒരു പക്ഷിയെന്നപ്പോലെ അകപ്പെട്ടിരിക്കുകയാണല്ലോ !.....


നവീൻ മാധവ്.പി
7 A എച്ച്. എസ്. എസ് ചളവറ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ