ലോകം വിറപ്പിക്കാൻ വന്ന വൈറസ്സായ
കൊറോണ കൊടുങ്കാറ്റേ...
ഞാനൊന്നുമറിഞ്ഞില്ലെന്ന ഭാവത്തിൽ നീ ഭൂമിയിൽ തിമിർത്താടുകയാണോ?
എത്രയേറെ ജീവനിന്ന് പൊലിഞ്ഞമരുന്നു
എത്രയെത്ര ബന്ധങ്ങൾ ചിതറി തെറിച്ചു പോയ്?
ഒരു കാട്ടുതീ പോൽ ഓരോ നാവിൻതുമ്പിലും പടരുന്ന തൊരു വാക്കു മാത്രം
കൊറോണ..........
എങ്കിലും ഓർക്കാം നമുക്കീ പാരിൻ
വിപത്താം മഹാമാരിയെ വെല്ലാൻ
മാലോകരെല്ലാം ഒരുമിച്ച് പൊരുതവേ
നേരാം ഹൃദയത്തിൽ നിന്നുമൊരായിരം നന്മകൾ
നിസ്വാർത്ഥ സേവനം നൽകീടുന്ന ആരോഗ്യ പ്രവർത്തകനും
ദിനരാത്രമില്ലാതെ കാവലായീടുന്ന
പോലീസിനും,
മത ജാതി ഭേദമില്ലാതെ മാലോരുടെ
വിശപ്പകറ്റും അടുക്കളയും
അഹോരാത്രം യജ്ഞിക്കും സർക്കാരിനും
പിന്നെ സന്നദ്ധ സേനയ്ക്കും ഒരായിരം നന്ദി
പൊരുതാം ഒരു മനസ്സോടെ നാം
നല്ലൊരു നാളേക്കായ്.....
നല്ലൊരു ഭാവിയ്ക്കായ്....