എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/അക്ഷരവൃക്ഷം/ കൊറോണ സംസാരിക്കുന്നു
കൊറോണ സംസാരിക്കുന്നു
ഞാൻ നോവൽ കൊറോണ വൈറസ്. ഞാൻ ഇപ്പോൾ വളരെ പ്രസിദ്ധനാണ്. യുദ്ധത്തിൽ പോലും തോൽക്കാത്ത പല ലോകരാജ്യങ്ങളും എന്റെ മുമ്പിൽ തല കുനിച്ചിരിക്കുന്നു. ലോകത്തിന്റെ ആരോഗ്യ വ്യവസ്ഥയും സമ്പത്ത് വ്യവസ്ഥയും ഞാൻ തകർത്തു. ഇനി ഞാൻ എന്റെ ചരിത്രം പറയാം. പേരുകേട്ട വൈറസ് കുടുംബത്തിലെ അംഗമാണ് ഞാൻ. ഞങ്ങൾ വൈറസുകൾക്ക് ഒരു പ്രത്യേകതയുണ്ട്. മനുഷ്യശരീരത്തിലെ പ്രതിരോധ സംവിധാനത്തിന് ഞങ്ങളെ തിരിച്ചറിയാൻ കഴിയില്ല. ഞങ്ങൾ മനുഷ്യരിലേയ്ക്കും മറ്റ് ജീവജാലങ്ങളിലേയ്ക്കും ഞങ്ങളുടെ ജനിതക സംവിധാനം കുത്തിവയ്ക്കുന്നു. അതിനാൽ വൈറൽ രോഗികളുടെ കോശം പൂർണ്ണമായും നശിക്കുന്നു. ഞങ്ങൾക്ക് അധികനേരം പുറത്തുകഴിയാനാകില്ല. അതിനാൽ ഞങ്ങൾ ഏതെങ്കിലും ജീവികളുടെ ആന്തരികാവയവങ്ങളിലാണ് വാസസ്ഥലം കണ്ടെത്തുന്നത്. ഈ ഭൂമിയിലെ ഒരു പ്രജയായ ഞാൻ ചൈനയിലെ ഒരു ഘോരവനത്തിൽ ഒരു കാട്ടുപന്നിയുടെ വൻകുടലിൽ കഴിയുകയായിരുന്നു. എലി, പന്നി, വവ്വാൽ, കൊതുക് എന്നീ ജീവികളെയാണ് സാധാരണയായി ഞങ്ങൾ ആതിഥേയ ജീവികളായി തിരഞ്ഞെടുക്കാറ്. പാലു തന്ന കൈയ്ക്ക് ഞങ്ങൾ കൊത്താറില്ല, അതിഥേയ ജീവികൾക്ക് രോഗം വരുത്താറില്ല എന്നർത്ഥം. കഥയിലേയ്ക്ക് തിരികെ വരാം. ഒരു ദിവസം ചൈനയിലെ ഒരു ഘോരവനത്തിൽ കുറേ നായാട്ടുകാർ എത്തി. നിയമങ്ങൾ എല്ലാം ലംഘിച്ച് അവർ കുറേ മൃഗങ്ങളെ വെടിവെച്ചുകൊന്നു. കൂട്ടത്തിൽ ഞാൻ വസിക്കുന്ന കാട്ടുപന്നിയെയും. ചത്തുവീണ മൃഗങ്ങളെയെല്ലാം വണ്ടിയിൽ കയറ്റി വുഹാൻ എന്ന പട്ടണത്തിലെ മാംസ മാർക്കറ്റിൽ കൊണ്ടുപോയി വിറ്റു. ചൈനക്കാരുടെ ഇഷ്ടവിഭവമാണ് പന്നി. അവർ അതിനെ വേവിച്ചു തിന്നും. കൂട്ടത്തിൽ ഞാനും ചാമ്പലാകും. എന്റെ ഭാഗ്യത്തിന് ഇറിച്ച വെട്ടുകാരൻ പന്നിയുടെ വയർ തുറന്നു ആന്തരികാവയവങ്ങൾ പുറത്തു കളയുന്ന തക്കം നോക്കി ഞാൻ ആ ഇറച്ചിവെട്ടുകാരന്റെ കൈയ്യിൽ കയറിപ്പറ്റി. അദ്ദേഹം മൂക്ക് ചൊറിഞ്ഞപ്പോൾ ശ്വാസനാളം വഴി ഞാൻ ശ്വാസകോശത്തിലെത്തി. ഇനി ഞങ്ങൾ പെറ്റുപെരുകും. കോശവിഭജനം വഴി ഒന്നിൽ നിന്നും രണ്ടാകാനും രണ്ടിൽ നിന്നും നാലാകാനും പിന്നെ ആയിരങ്ങൾ ആകാനും എനിക്ക് കഴിയും. ഇതിന് പതിനാല് ദിവസം ധാരാളം മതി. ചൈനക്കാരനു എന്റെ ലക്ഷണങ്ങളായ പനിയും ചുമയം ശ്വാസതടസവും തുടങ്ങി. എന്റെ കുഞ്ഞി മക്കൾ ചൈനക്കാരന്റെ ഭാര്യയുടെയും മക്കളുടെയും അവനോട് അടുത്തിടപഴകിയവരുടെയും ശരീരത്തിൽ കയറിപ്പറ്റി. ഇറച്ചിവെട്ടുകാരൻ ആശുപത്രിയിലെത്തി. പനിയും ചുമയും ശ്വാസതടസ്സവും തുടർന്നു. അത് കണ്ട് ഡോക്ടർ ന്യൂമോണിയ ആണെന്ന് കരുതി. ദിവസങ്ങൾക്ക് ശേഷം ചൈനക്കാരൻ മരിച്ചു. അപ്പോഴേക്കും ഞാൻ ഡോക്ടർമാരുടെ കൈകളിൽ കയറിപ്പറ്റി. പിന്നീട് എന്റെ മക്കളുടെ കളിയായിരിന്നു. അവർ പനി പകർത്തി. മരുന്നുകൾ ലഭിച്ചില്ല. പതിനായിരങ്ങൾ രോഗവുമായി അശുപത്രികളിൽ എത്തി. ആയിരങ്ങൾ മരിച്ചു. ഗവേഷകന്മാർ തലപുകച്ചു ഇതിന്റെ പ്രതിവിധിയെക്കുറിച്ചാലോചിച്ചു. ഗവേഷകന്മാർ എന്നെ കണ്ടു പിടിച്ചു. ഞാൻ നോവൽ കെറോണ വൈറസ്. മുൻവർഷങ്ങളിൽ SARS രോഗം പരത്തി ലോകത്തെ മുൾമുനയിൽ നിർത്തിയ കൊറോണ വൈറസിന്റെ രൂപാന്തരം പ്രാപിച്ച പുതിയ അവതാരം. ലോകാരോഗ്യ സംഘടന എനിക്ക് എതിയൊരു പേരും ഇട്ടു -കോവിഡ് 19. പിന്നീട് ചൈനയിൽ നിന്നും ലോകത്തിലെ തന്നെ വികസിത രാജ്യങ്ങളായ അമേരിക്ക, ഇറ്റലി, സ്പേയിൻ എന്നിവിടങ്ങളിലേയ്ക്ക് ഞാൻ യാത്ര തിരിച്ചു. ഇതാ ഇപ്പോൾ ജനസംഖ്യയിൽ രണ്ടാമതു നിൽക്കുന്ന ഇന്ത്യയിലും ഞാൻ ആധിപത്യം സ്ഥാപിച്ചിരിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലും ഞാൻ എന്റെ ആധിപത്യം ഉറപ്പിച്ചു. ഞാൻ എല്ലാവരെയും ദുഃഖിതരാക്കുന്നു. ലോക്ക് ഡൗൺ പോലെയുള്ള കാര്യങ്ങൾ ലോകത്തിന്റെ സമ്പത്ത് വ്യവസ്ഥയെ തന്നെ ബാധിക്കുന്നു. ദാരിദ്ര്യവും പട്ടിണിയും പലവീട്ടിലും കാണാം. പക്ഷേ ഇതെന്റെ ദൗത്യമാണ്. സംഹാരമെന്ന അലംഘനീയമായ ദൗത്യം തന്നാണ് എന്നെ ദൈവം ഭൂമിയിലേയ്ക്ക് അയച്ചത്. ബ്രഹ്മദേവൻ സൃഷ്ടിക്കുമ്പോൾ ഞാൻ സംഹരിക്കുന്നു. ഭൂമിയിലുള്ള എല്ലാ പ്രജകൾക്കും ഒരു ദൗത്യം ഉണ്ട്. ഞാനും അതുതന്നെയാണ് പ്രവർത്തിക്കുന്നത്. എന്നെ തിരിച്ചറിഞ്ഞ സ്ഥിതിയ്ക്ക് മനുഷ്യർക്കിടയിലെ ബുദ്ധിമാന്മാരായ ശാത്രജ്ഞർ എനിക്കെതിരെ മരുന്നും അതോടൊപ്പം പ്രതിരോധ കുത്തിവയ്പും കണ്ടെത്തും. മഹാമാരികളെയും ലോകയുദ്ധങ്ങളെയും പ്രകൃതിദുരന്തങ്ങളെയും അതിജീവിച്ച ഈ ലോകത്തെ മനുഷ്യർക്ക് എന്നെയും പിടിച്ചുകെട്ടാനാകും. അതുവരെ ഞാൻ എന്റെ ദൗത്യമായ സംഹാരം തുടരും. തോറ്റോടാൻ ഞാൻ മനഷ്യരെപ്പോലെ ഭീരു അല്ല. എനിക്ക് ഭയം ഇല്ല. ഈ യുദ്ധത്തിൽ ഞാൻ ജയിക്കാൻ ശ്രമിക്കും. ഞാൻ കടന്നു ചെല്ലാത്ത സ്ഥലങ്ങളില്ല. ഇതാ ഇറ്റലി എന്റെ കാൽക്കൽ വീണു കഴിഞ്ഞു.എന്റെ യാത്ര ഇനിയും തുടരും. പോകുന്നതിനു മുമ്പ് ഒരു കാര്യം കൂടി പറയട്ടെ. പ്രകൃതിയുടെ ആവാസവ്യവസ്ഥകളിലേക്ക് നിങ്ങൾ കടന്നു കയറരുത്. പ്രകൃതിയിൽ എല്ലാവർക്കും ജീവിക്കാൻ അവകാശവും അധികാരവും ഉണ്ട്. പ്രകൃതി നശിച്ചു കൊണ്ടിരിക്കുകയാണ്. വനനശീകരണം, കണ്ടൽകാടുകൾ വെട്ടിനശിപ്പിക്കൽ, ജലം മലിനമാക്കൽ എന്നിവയ്ക്കെല്ലാം എതിരെ പ്രകതിതന്നെ നൽകുന്ന ശിക്ഷയാണ് ഈ മഹാമാരികളും പ്രളയവും ഒക്കെയായി വരുന്നത്. ഈ സത്യാവസ്ഥ മനസ്സിലാക്കി ഇനിയെങ്കിലും പ്രകൃതിയെ ഉപദ്രവിക്കാതിരിക്കുക, വനനശീകരണം ഒഴിവി വാക്കുക, ജിവികളുടെ ആവാസവ്യവസ്ഥയെ തകർക്കാതിരിക്കുക. അങ്ങനെ ഭംഗിയുള്ള ഒരു പ്രകൃതിയെ വാർത്തെടുക്കുക. ഒരിക്കലും തമ്മിൽ കാണാൻ ഇടവരുത്തരുതേ എന്നു പ്രാർത്ഥിച്ചു കൊണ്ട്, സ്നേഹപൂർവ്വം കൊറോണ വൈറസ്
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ |