എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/അക്ഷരവൃക്ഷം/ ഒന്നിക്കാം പ്രതിരോധിക്കാം
ഒന്നിക്കാം പ്രതിരോധിക്കാം
രോഗപ്രതിരോധം എന്നു പറഞ്ഞാൽ തന്നെ ഇന്ന് ഒരോരുത്തരുടേയും മനസ്സിലേക്ക് ഓടിയെത്തുന്നത് കൊറോണയും (Covid _19) അതിനെ ലോകം പ്രതിരോധിക്കുന്നതുമാണ്. ചൈനയിലെ വുഹാൻ പ്രവിശ്യയിൽ ഉടലെടുത്ത ഈ പനിവളരെപ്പെട്ടെന്ന് അവിടെ പടരുകയും ഇറ്റലി, സ്പെയിൻ, അമേരിക്ക തുടങ്ങി നൂറിലേറെ രാജ്യങ്ങളിൽ വ്യാപിക്കുകയും ചെയ്തു. നമ്മുടെ ഇന്ത്യയേയും കോവിഡ് 19 ബാധിച്ചിരിക്കുന്നു. നിരവധി മനുഷ്യരുടെ ജീവനെടുത്തിരിക്കുകയാണ് ഈ മഹാമാരി. മിനുറ്റുകൾക്കുള്ളിൽ നിരവധി പേരാണ് കൊറോണയ്ക്ക് ഇരയാവുന്നത്. ധ്രുതഗതിയിലുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് ഇന്ന് ലോക രാജ്യങ്ങൾ തയ്യാറെടുക്കുന്നത്.
കൊറോണ (Covid_19) ചൈനയിലെ വുഹാൻ പ്രവിശ്യയിൽ ഇടലെടുത്ത ഈ രോഗം നിരവധി ആളുകളിലേക്ക് പടർന്നു. ഈ രോഗം പടരുന്നത് വായു വഴി അല്ലെന്നാണ് I. C. M. R പറയുന്നത്. ഒരു പുതിയ രോഗാണു ആയനിനാൽ തന്നെ ഇതിനെ നശിപ്പിക്കാർ സമയമെടുക്കും. ഈ രോഗാണുവിനെതിരെയുള്ള ആന്റി ബോഡികണ്ടെത്തുവാൻ പരിശ്രമിക്കുകയാണ് ശാസ്ത്രലോകം. എന്തുവഴിയാണ് ഇത് പകരുന്നത് എന്ന് അറിയില്ല. പ്ലാസ്റ്റിക്, മരക്കഷണം, തുണി etc. അങ്ങനെ നിരവധി വസ്തുക്കളിലൂടെ ഇത് പകരാം. ഈ രോഗത്തിനെ നശിപ്പിക്കുവാനുള്ള പ്രതിരോധ മരുന്ന്വികസിപ്പിച്ചെടുത്ത് സ്വയം മുന്നോട്ടു വന്ന ജെനിഫർ എന്നയാളിൽ പരീക്ഷിച്ചിരിക്കുകയാണ്. കൊറോണയെ പ്രതിരോധിക്കാൻ 1. മാസ്കുകൾ ധരിക്കാം. ആര്യോഗ്യപ്ര പ്രവർത്തകരും രോഗികളും, യാത്ര ചെയ്യുന്നവരും, ശ്വാസകോശ സംബന്ധമായ അസുഖമുള്ളവരും ഇവ ധരിക്കണം. ഒരു മാസ്ക് പരമാവധി 4-5 മണിക്കൂർ വരെ മാത്രമേ ഉപയോഗിക്കാവൂ. ഒരു പ്രത്യേക മാസ്കായ N95 മാസ്കുകൾ ലോകാര്യോഗ്യ സംഘടന അത്ര തീവ സാഹചര്യങ്ങളിലാണ് നിർദേശിക്കുന്നത്. ഈ രോഗാണു ശരീരശ്രവങ്ങളിലൂടെയും മറ്റുമാണ് ഒരു രോഗിയിൽ നിന്ന് മറ്റുള്ളവരിലേക്ക് പകരുന്നത്. മാസ്ക് ഉപയോഗിച്ചാൽ ഈ രോഗത്തിന്റെ വ്യാപനം കുറയ്ക്കാം. 2. സാമൂഹ്യ അകലം പാലിക്കാം ഇന്ന് കാണുന്ന പല രോഗങ്ങളും വായുവിലൂടെയാണ് പകരുന്നത്. അതിനാൽ രോഗിയുമായുള്ള സമ്പർക്കം ഒഴിവാക്കണം. രോഗിയിൽ നിന്ന് മറ്റുള്ളവരുമായി 1 മീറ്റർ അകലം പാലിക്കണം. പരമാവധി വീട്ടിൽ തന്നെ കഴിയണം. നമ്മൾ രോഗം പടർത്തുന്നവരാകരുത്. ആൽക്കഹോൾ ആsങ്ങിയ സാനിറ്റൈസറുപയോഗിച്ചോ സോപ്പും ഉപയോഗിച്ചോ കൈകൾ കഴുകിയാൽ രോഗാണു നമ്മുടെ കൈയ്യിൽ നിന്ന് നശിപ്പിക്കപ്പെടും. കോറോണ പോലെയുള്ള രോഗങ്ങൾ മൃഗങ്ങളിലൂടെ പകരാം അതിനാൽ തനെ മൃഗങ്ങളെ പരിചരിക്കുമ്പോൾ വളരെയേറെ ശ്രദ്ധിക്കണം. കൊറോണ ഇപ്പോൾ ന്യൂയോർക്കിലെ ബ്രേൺസ് മൃഗശാലയിലെ പുലിയിലും, പൂച്ചയിലും വരെ പടർന്നു പിടിക്കുകയാണ്. അതിനാൽ നാം വളരെയേറെ ശ്രദ്ധിക്കണം.എല്ലാ രോഗങ്ങളും വളരെപ്പെട്ടെന്നാണ് പിടിപെടുന്നത്. വാർദ്ധക്യത്തിന്റെ അവശതകൾ അനുഭവിക്കുന്നവരിലാണ്. കാരണം: 1) രോഗ പ്രതിരോധശേഷി കുറയുന്നതും, പുതിയ വൈറസിനെ തിരിച്ചറിയാൻ കഴിവ് നഷ്ടപ്പെടുന്നതും. 2) ആദ്യം ഇത് ബാധിക്കുന്നത് ദഹനപ്രക്രിയയെ ആണ്. 3) ദഹനം തെറ്റിയാൽ ഈ വൈസ് ശക്തിപ്പെടും 4) ശ്വേതരക്താണുക്കളുടെ എണ്ണംകുറയുന്നത്. കൊറോണയെപ്പോലെ ഇനിയും രോഗങ്ങൾ ലോകത്തുണ്ട്. അതിൽ പകുതിയിലേറെ ജലത്തിലൂടെ പകരുന്നവയാണ്. ഉദാ: കോളറ, മലേറിയ, ടൈഫോയ്ഡ്, പ്ലേഗ്. ഏറ്റവും കൂടുതൽ രോഗം പടരുന്നതിന് കാരണമാകുന്നത് ശുചിത്വമില്ലായ്മയാണ്. ശുചിത്വമില്ലാത്തതിനാലാണ് ഇന്ന് പല രോഗങ്ങളും ഉണ്ടാക്കുന്നതും മാനരാശിയ്ക്ക് എതിരാകുന്നതും. പ്രധിരോധ കുത്തിവെയ്പുകളാണ് പ്ലേഗ് പോലെയുള രോഗങ്ങളെ തോൽപ്പിക്കാൻ സഹായിച്ചത്. ഈ കൊലയാളികളായ വൈറസുകളെ നാം തോൽപ്പിച്ചതു പോലെ കൊറോണയേയും നമുക്ക് നശിപ്പിക്കാം അതിന് സമയമെടുക്കും എന്നു മാത്രം. എല്ലാ രോഗങ്ങളെയും തോൽപ്പിക്കേണ്ടത് നമ്മുടെ കടമയാണ്. ഒരു പുതിയ തലമുറയ്ക്കു വേണ്ടി നാം ഒരുക്കി നൽകേണ്ടത് നല്ലൊരു ലോകമാണ്. ഇവനാം പ്രതിരോധിച്ചില്ലെങ്കിൽ മാനവരാശിയുടെ പതനത്തിനും കാരണമാകാം. മാനവരാശി ഉള്ളിടത്തോളം കാലം രോഗങ്ങളും ഉണ്ടാകും. ഇപ്പോൾ നമ്മൾ പ്രതിരോധിച്ചാലും ഇങ്ങനെ കണ്ടത്താനാകാത്ത നിരവധി രോഗങ്ങൾ പൊട്ടിപ്പുറപ്പെടാൻ തയ്യാറെടുക്കുകയാണ്. മഹാമാരികളെ ചെറുക്കുന്നതിൽ ലോകം നേടിയ കരുത്തിന് പിന്നിൽ നമ്മുടെ ശാസ്ത്ര ബോധത്തിനും ആര്യോഗ്യമേഖലയിൽ കൈവരിച്ച നേട്ടത്തിനുമൊപ്പം കഴിഞ്ഞ നൂറ്റാണ്ടിൻ മധ്യ ശതകങ്ങളിൽ നാം കൈവരിച്ച ചില അനുഭവങ്ങളുണ്ട്. 1940 ൽ ഉണ്ടായ വസൂരിക്കും കോളറയ്ക്കും എതിരെ നാം പോരാടി വിജയിച്ചതാണ്. ഇന്ന് പല രാജ്യങ്ങളും രോഗപ്രതിരോധത്തിൽ പിന്നോക്കമാണ് അത് അവരുടെ ജീവിതത്തെ ബാധിക്കാം. " രോഗം വന്നിട്ട് ചികിത്സിക്കാതെ രോഗം വരാതെ ചികിത്സിക്കുകയാണ് നാം ചെയ്യേണ്ടത്". പക്ഷെ പല രാജ്യങ്ങൾക്കും ഇവയുടെ അർത്ഥം മനസ്സിലായിട്ടില്ല. അവർ അവരുടെ രാജ്യത്തുള്ളവരുടെ ജീവന് കൽപ്പിക്കാതെ സാമ്പത്തികം മെച്ചപ്പെടുത്താൻ ശ്രമിക്കുകയാണ്. രോഗങ്ങൾ എന്ന വാൾ അവരുടെ തലയ്ക്ക് മുകളിൽ തൂങ്ങി നിൽക്കുന്നതവരറിയുന്നില്ല. ലോകം മുഴുവൻ മഹാമാരിയിലൂടെ പിടിയിലാകുമ്പോൾ മരണം കോടികളോട് അടുത്തേക്കാം. വികസിത മുതലാളിത്ത രാജ്യങ്ങൾ വൈറസിനോട് അടിയറ പറയുമ്പോൾ സാമ്പത്തക ലാഭമല്ല പ്രാധാന്യം എന്ന് പ്രഖ്യാപിച്ച് ചൈനയും, ഒരു കാലത്ത് തങ്ങൾക്ക് ഉപരോധത്തിന്റെ വിലങ്ങുകൾ തീർത്ത രാജ്യങ്ങളിലേക്ക് ഡോക്ടർമാരേയും അയച്ച് ക്യൂബയും മാനവികതയുടെ പതാക ലോകത്തിനു മീതെ പാറിക്കുന്നു. ശാസ്ത്രത്തിലാണ് അഭയമെന്ന് തീവ്രമത വിശ്വാസികൾ പോലും അൽപ്പകാലത്തേക്ക് സമ്മതിക്കുന്നു. ഇടശ്ശേരി പണിമുടക്കത്തിൽ പറയുന്നതുപോലെ "കുഴി വെട്ടി മൂടുക വേദനകൾ കുതികൊൾക ശക്തിയിലേക്കു നമ്മൾ!" അതുപോലെ നാം ഇവയെയും ഇനി വരാനിരിക്കുന്ന വൈറസുകളെയും തോൽപ്പിച്ച് വിജയം കൈവരിക്കും എന്ന് വിശ്വസിക്കാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |